പഞ്ചായത്ത് അംഗങ്ങള്‍ക്ക് മംഗളാശംസയുമായി ഉമ്മന്‍ചാണ്ടി
പൂച്ചാക്കല്‍: പഞ്ചായത്ത് അംഗങ്ങള്‍ക്ക് വിവാഹ മംഗളാശംസകള്‍ നേരുവാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീട്ടിലെത്തി.
പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പറും,വടക്കേവെളി ശശിധരന്റെയുംചന്ദ്രമതിയുടെയും മകന് അഡ്വ.എസ്.രാജേഷും, പാണാവള്ളി പതിനാലാം വാര്‍ഡ് അംഗവും പൂതാട്ട് വീട്ടില്‍ രാധയുടെയും മുകുന്ദന്റെയും മകള്‍ രജനിയും തമ്മിലുള്ള വിവാഹം കഴിഞ്ഞദിവസം നടന്നിരുന്നു.
എന്നാല്‍ വിവാഹനാളില്‍ ഉമ്മന്‍ചാണ്ടി മുംബയിലായിരുന്നതിനാല് എത്തുവാന്‍ സാധിക്കാത്തതിനാലാണ് വിവാഹശേഷം വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നത്.
അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.രജനി കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയിലെ പ്രസിഡന്റും, രാജേഷ് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.ഇപ്പോള്‍ ഇരുവരും പഞ്ചാത്ത് അംഗമാണ്.
ഉമ്മന്‍ചാണ്ടിക്കൊപ്പം കറ്റാനം ഷാജി,എസ്. ശരത്,ഷാജിമോഹന്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."