ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു.
3,28,05,669 രൂപ അടങ്കല്‍ തുകയുള്ള 2016-17 വാര്‍ഷിക പദ്ധതിയില്‍ 2,21,56,669 രൂപ ജനറല്‍ വിഭാഗത്തിലും 32,19,000 രൂപ പട്ടികജാതി വിഭാഗത്തിലും 74,30,000 രൂപ പട്ടികവര്‍ഗ്ഗ വിഭാഗത്തിലും മെയിന്റനന്‍സ് ഗ്രാന്റില്‍ 42,14,185 രൂപയുടെ പദ്ധതികള്‍ക്കമാണ് അംഗീകാരം ലഭിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക് യോഗാപരിശീലനം, ക്യാന്‍സര്‍ രോഗനിര്‍ണ്ണയക്യാമ്പ്, പാലിയേറ്റിവ് കെയര്‍ പദ്ധതി, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ അംഗീകാരം ലഭിച്ച പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ക്ഷീരകര്‍ഷകസംഗമം, കേരളോത്സവം, തുടങ്ങിയ പരിപാടികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.
പശ്ചാത്തല മേഖലയില്‍ 1,13,80,000 രൂപയും ഉല്‍പാദന മേഖലയില്‍ 31,00,000 രൂപയും വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 24,50,000 രൂപയ്ക്കുളള പദ്ധതികളാണ് ഏറ്റെടുത്തിരുക്കുന്നത്.
മെയിന്റന്‍സ് ഗ്രാന്റില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനെ ഐ.എസ്.ഒ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ നവീകരണത്തിന് 20 ലക്ഷം രൂപയും വനിത ഉല്‍പ്പന്ന വിപണനകേന്ദ്രത്തിന് അധിക സ്ഥലസൗകര്യം ഒരുക്കുന്നതിനും 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."