പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി; ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലില്‍ ബഹളം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു അലങ്കോലമായി.
പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യോഗം സ്തംഭിപ്പിക്കുകയായിരുന്നു.
മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പ്രതിപക്ഷ വാര്‍ഡുകളെ പാടെ അവഗണിച്ചും നഗരസഭ തയാറാകിയ പ്രോജക്റ്റ് പ്രത്യേക യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്ന കൗണ്‍സിലര്‍ അഡ്വ. വി.പി നാസര്‍ യോഗത്തില്‍ അവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ഭരണപക്ഷം തള്ളുകയായിരുന്നു.
ഇതേ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു തീരുമാനമായിട്ടേ മറ്റ് അജണ്ടകള്‍ അനുവദിക്കൂ എന്ന നിലപാടില്‍ പ്രതിപക്ഷമെത്തിയതാണ് തുടര്‍ നടപടികള്‍ സ്വീകരിക്കാതെ യോഗം പിരിയാന്‍ കാരണം.
ഭരണപക്ഷത്തിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് കൗണ്‍സില്‍ ഹാളില്‍ നിലയുറപ്പിച്ചതോടെ ്കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടതായി ചെയര്‍മാന്‍ അറിയിച്ചു.
പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് യാതൊന്നിനും മറുപടി പറയാതെ നിലകൊണ്ട ചെയര്‍മാന്റെ നടപടിയില്‍ പ്രതിഷേധിച്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തിനുമുമ്പില്‍ ധര്‍ണ നടത്തി. ഭേദഗതി പ്രോജക്റ്റിലൂടെ ഈ വിഷയത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ യു.ഡി.എഫ് സമരം തുടരുമെന്നും യു.ഡി.എഫ് നേതൃത്വവുമായി കൂടിയാലോചിച്ച് കൂടുതല്‍ സമരപരിപാടികള്‍ ആലോചിക്കുമെന്നും പ്രതിപക്ഷനേതാവ് വി എം സിറാജ് പറഞ്ഞു. സമരപരിപാടികള്‍ക്ക് യു.ഡി.എഫ് കൗണ്‍സിലര്‍മാരായ നിസാര്‍കുര്‍ബാനി, അഡ്വ. വി.പി നാസര്‍, സി.പി ബാസിത്ത്, പി.എം അബ്ദുല്‍ഖാദര്‍, അന്‍വര്‍ അലിയാര്‍, കെ.പി മുജീബ്, ഷഹ്ബാനത്ത് ടീച്ചര്‍, റാഫി അബ്ദുല്‍ഖാദര്‍, ബീമ നാസര്‍, ഫാത്തിമ അന്‍സര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."