HOME
DETAILS

ജലനിധിയുടെ മാധ്യമ പരിശീലനത്തിനു നാളെ തുടക്കം

  
backup
September 18 2016 | 03:09 AM

%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80


തൊടുപുഴ: ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ നടപ്പാക്കിവരുന്ന ശുദ്ധജല വിതരണ പദ്ധതിയായ ജലനിധിയുടെ ജലതരംഗം മാധ്യമ പരിശീലനം 19, 20 തീയതികളില്‍ തൊടുപുഴയില്‍ നടത്തുമെന്ന് റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ കെ ജി റെജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജലനിധി ഡയറക്ടര്‍ പ്രേംലാല്‍ പരിശീനല പരിപാടി ഉദ്ഘാടാനം ചെയ്യും.
ആദ്യഘട്ടമായി മീനച്ചില്‍ താലൂക്കിലെ ജലനിധി പഞ്ചായത്തുകളിലെ ശുദ്ധജലവിതരണ സമിതി അംഗങ്ങളില്‍നിന്ന് തെരഞ്ഞടുക്കപ്പെടുന്നവര്‍ക്കാണ് പരിശീലനം.
മാധ്യമ പരിശീലനത്തിന് താല്‍പര്യമുള്ളവരെ ലേഖന രചനയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തെരഞ്ഞെടുക്കുന്നത്.
തലപ്പലം, ഭരണങ്ങാനം, മീനച്ചില്‍, കരൂര്‍, കൊഴുവനാല്‍, മരങ്ങാട്ടുപള്ളി, തീക്കോയി, മുത്തോലി, കടപ്ലാമറ്റം, പൂഞ്ഞാര്‍ തെക്കേക്കര, തിടനാട് എന്നീ പഞ്ചായത്തുകളില്‍നിന്നുള്ള മുപ്പത് പേര്‍ക്കാണ് ജലനിധിയുടെ ഇടുക്കി മേഖല ഓഫീസില്‍നിന്ന് ആദ്യഘട്ട പരിശീലനം നല്‍കുന്നത്.
പത്രം, റേഡിയോ, സാമൂഹ്യ മാധ്യമം, ടെലിവിഷന്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമരംഗത്തെ പ്രമുഖര്‍ ക്ലാസ് എടുക്കും.
ഇത്തരത്തില്‍ പരിശീലനം നേടിയവരിലൂടെയാണ് ജലനിധി ഗുണഭോക്തൃസമിതി അംഗങ്ങളുടെ അനുഭവങ്ങള്‍, ജലം-പരിസരശുചിത്വം-പരിസ്ഥിതി കാഴ്ചപ്പാടുകള്‍, അവലോകനങ്ങള്‍ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്.
ജലനിധിയുടെ തുടര്‍നടത്തിപ്പിനും സുസ്ഥിരതയ്ക്കും ഇവരെ ഉപയോഗിക്കും. സൗജന്യമായി നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ മാനേജര്‍ കമ്യൂണിറ്റി ഡവലപ്‌മെന്റ് ജോസ് ജയിംസ്, കണ്‍സള്‍ട്ടന്റ് ജിജോ ജോസ് എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago