മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം എക്‌സൈസ് ഇന്‍സ്‌പെക്ടറെ കാസര്‍കോഡിന് സ്ഥലംമാറ്റി
തൊടുപുഴ: മയക്കുമരുന്ന് മാഫിയായുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും ക്രീയാത്മകമായി പ്രവര്‍ത്തിച്ച എക്‌സൈസ് ഇന്‍സ്‌പെക്ടറെ ഇടുക്കിയില്‍ നിന്നും കാസര്‍കോഡിന് സ്ഥലംമാറ്റി.
വïിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. സുനില്‍രാജിനെയാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റിലേക്ക് സ്ഥലം മാറ്റിയത്. മയക്കുമരുന്ന് - കഞ്ചാവ് മാഫിയകളുടെ പേടിസ്വപ്നമായിരുന്നു സുനില്‍രാജ്.
എക്‌സൈസ് വകുപ്പിന് കീഴില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെ ബാധിക്കുന്നതാണ് ഇത്തരം നടപടികളെന്ന് ഒരുവിഭാഗം ജീവനക്കാര്‍ പറയുന്നു. എത്ര നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാലും ഭരണകക്ഷി നേതാക്കളുടെ താത്പര്യം സംരക്ഷിക്കാത്തവര്‍ക്ക് രക്ഷയില്ലന്നാണ് ഈ സ്ഥലമാറ്റം നല്‍കുന്ന സൂചന.
ഏതാനും നാളുകള്‍ക്ക് മുമ്പ് രാജക്കാട് സ്വദേശികളെ 11 കോടി രൂപാ വിലമതിക്കുന്ന കഞ്ചാവ് ഓയിലുമായി സുനില്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തിരുന്നു. ഈ സംഘത്തിന് ഭരണമുന്നണിയിലെ പ്രമുഖ പാര്‍ട്ടിയുമായി ബന്ധമുള്ളതായി അന്നേ ആരോപണം ഉയരുകയും തുടര്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല പ്രതികളില്‍ ഒരാള്‍ ഇടുക്കി ജില്ലയിലെ പ്രമുഖ നേതാവിന്റെ ബന്ധുകൂടിയാണന്ന് പറയപ്പെടുന്നു. ഇവരുടെ സ്വാധീനമാണത്രെ സ്തുത്യര്‍ഹ സേവനത്തിന് മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് അര്‍ഹനായ ഉദ്യോഗസ്ഥനെ സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തേക്ക് സ്ഥലംമാറ്റാന്‍ കാരണം. അതിനപ്പുറം കേരളത്തില്‍ എക്‌സൈസ് ഓഫീസ് നിലവില്ല താനും. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയധികം മയക്കുമരുന്ന് കേസുകള്‍ എടുത്തിട്ടുള്ള ഉദ്യോഗസ്ഥര്‍ കേരളത്തിലാകമാനം നോക്കിയാലും വേറെയില്ല.
ഋഷിരാജ് സിംഗ് എക്‌സൈസ് കമ്മിഷണറായി ഇരിക്കുമ്പോഴെങ്കിലും രാഷ്ട്രീയ സ്വാധീനത്തിനപ്പുറം കാര്യക്ഷമതക്കു മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതാടെ ഇരുളടഞ്ഞിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."