തൊടുപുഴയിലെ കവര്‍ച്ച: പ്രതികളെ തേടി അന്വേഷണസംഘം ഒഡിഷയില്‍
തൊടുപുഴ: നഗരത്തില്‍ ഗൃനാഥനേയും ഭാര്യയേയും കെട്ടിയിട് കവര്‍ച്ച നടത്തിയ കേസിലെ പ്രതികളെ തേടി അന്വേഷണസംഘം ഒഡിഷയിലെത്തി. ഒഡിഷയിലെ റായ്ഗഡിലാണ് പ്രതികളുടെ വീടുകളെന്നാണ് പൊലിസ് കïെത്തിയത്.
ചില നിര്‍ണായക സൂചനകള്‍ പ്രതികളെക്കുറിച്ച് പൊലിസിനു ലഭിച്ചു. ഒന്നാം പ്രതിയെന്ന് കïെത്തിയ രമേഷ് ഡല്‍ഹിയിലുള്ള അസം സ്വദേശിനിയായ പെണ്‍കുട്ടിയെ വിളിച്ചതായാണ് ഒടുവില്‍ പൊലിസിനു കിട്ടിയ വിവരം. ഈ സൂചനകള്‍ അനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് പൊലിസ് സംഘം ഇന്നലെ പുലര്‍ച്ചെ ഒഡിഷയിലെത്തിയത്.
13ന് പുലര്‍ച്ചെ 1.30നാണ് തൊടുപുഴ നഗരത്തിലെ പെട്രോള്‍ പമ്പ് ഉടമയും വ്യാപാരികമായ ബാലചന്ദ്രന് ഭാര്യ ശ്രീജ എന്നിവരെ വീട്ടില്‍ നിന്നും വിളിച്ചുണര്‍ത്തിയ ശേഷം കെട്ടിയിട്ട് അഞ്ചര പവന് സ്വര്‍ണ്ണവും 1.70 ലക്ഷം രൂപയും കവര്‍ന്നത്. മോഷ്ടാക്കള്‍ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
മോഷണ സംഘം ഓട്ടോയില്‍ മൂവാറ്റുപുഴയെത്തി പെരുമ്പാവൂര്‍, ആലുവ വഴി ട്രെയിനില്‍ കയറി രക്ഷപെട്ടതായി മനസിലാക്കിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഒരു ഡസണിലേറെ അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."