വനഭൂമി പട്ടയം അപേക്ഷകളില്‍ നിജസ്ഥിതി പരിശോധിക്കാന്‍ അവസരം
തൊടുപുഴ: വനഭൂമി ക്രമീകരണ നിയമപ്രകാരമുള്ള പട്ടയത്തിന് നേരത്തെ അപേക്ഷ നല്‍കിയിട്ടുള്ളവരും ഇതുവരെ ഹിയറിംഗിന് ഹാജരാകാത്തവരും എന്നാല്‍ പട്ടയം അപേക്ഷ പരിഗണിക്കാന്‍ കഴിയില്ല എന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവരുമായ അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട പട്ടയ ഓഫീസുകളില്‍ ഹാജരായി അവരുടെ പട്ടയ അപേക്ഷകളുടെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കാന്‍ ഈ മാസം 19 മുതല്‍ ഒക്‌ടോബര്‍ ആറ് വരെ അവസരം ലഭിക്കും. തങ്ങളുടെ അപേക്ഷകളിന്മേല്‍ അര്‍ഹതയുïെങ്കിലും പരിഗണിച്ചിട്ടില്ലെങ്കില്‍ അപേക്ഷകര്‍ ഫോണ്‍ നമ്പര്‍ സഹിതം രേഖാമൂലം സ്‌പെഷ്യല്‍ തഹസീല്‍ദാര്‍മാര്‍ക്ക് പരാതി നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പരാതികളിന്‍മേല്‍ ആറ് മാസത്തിനകം തീരുമാനം എടുക്കുന്നതിനും പട്ടയ അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുമായി ജില്ലാ തലത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപടികള്‍ സ്വീകരിച്ചു വരുന്നതായും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."