HOME
DETAILS

ഹൃദയമിടിപ്പ് അളക്കാന്‍ ലേസര്‍വിദ്യ, പ്രോജക്റ്റര്‍; അമ്പരപ്പിച്ച് സാംസങ്ങ് ഗാലക്‌സി എസ് 8

  
backup
September 18 2016 | 03:09 AM

%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%ae%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2

ഗാലക്‌സി നോട്ട് 7 ന്റെ അപ്രതീക്ഷിത പരാജയം ഒരു വലിയ ഷോക്കാണ് സാംസങ്ങ് കമ്പനിക്ക് നല്‍കിയത്. ഈ പരാജയത്തില്‍നിന്നു കരകയറാന്‍ പുതിയ ഫ്‌ളാഗ്ഷിപ് ഫോണുമായി കമ്പനി  വിപണിയിലെത്തുന്നു. ഡിസൈനിലും ഫീച്ചേര്‍സിലും അടിമുടി മാറ്റങ്ങളോടെയായിരിക്കും ഏറ്റവും പുതിയ ഗാലക്‌സി എസ് 8 അവതരിപ്പിക്കപ്പെടുക.



മുന്‍ഗാമികളായ ഗാലക്‌സി എസ് 7 നിലും എസ് 7 എഡ്ജിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രത്യേകതകള്‍ എസ് 8 ലുണ്ടാകും. സാംസങ്ങിന്റെ സ്വന്തം  Exynos 8895 പ്രോസസ്സറായിരിക്കും എസ് 8 നു ശക്തി പകരുക. 3GHz ക്ലോക്ക് സ്പീഡിലുള്ള ഈ പ്രോസസറിനു മുന്‍ഗാമികളേക്കാള്‍ 30% പ്രവര്‍ത്തനമികവുണ്ടായിരിക്കും. നിലവിലുള്ള ഫ്‌ലാറ്റ് സ്‌ക്രീനില്‍നിന്നു വ്യത്യസ്തമായി കര്‍വ്ഡ് ഡിസൈനിലായിരിക്കും എസ് 8 എത്തുക.

s8-render-570


ബോഡിയും സ്‌ക്രീനും തമ്മിലുള്ള അനുപാതം ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാകുക. 4K (2160x3840 പിക്‌സല്‍) റെസലൂഷനോടു കൂടിയ 5.2 ഇഞ്ച് സ്‌ക്രീനായിരിക്കും എസ് 8 ന്റെത്.



ഫോണിന്റെ പിറകില്‍ മുകള്‍ഭാഗത്തായി ഒരു പ്രോജക്റ്റര്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കൂടാതെ ഹൃദയമിടിപ്പ് അളക്കാനായി ഒരു ലേസര്‍ കൂടി ഫോണില്‍ ഉണ്ടായിരിക്കും. ശരീരത്തില്‍ ചേര്‍ത്തുവച്ചാല്‍ ത്വക്കിലൂടെ കടന്നുചെന്ന് രക്തധമനികളുടെ മിടിപ്പ് മനസിലാക്കിയായിരിക്കും ലേസര്‍ ഹൃദയമിടിപ്പ് അളക്കുക.

 

[embed]https://www.youtube.com/watch?v=2d5eRjkDXCA[/embed]


DSLR ക്യാമറകളില്‍ കാണുന്ന CMOS സെന്‍സറോഡു കൂടിയ 21 MP യോ 24 MP യോ ഉള്ളതാവും മുഖ്യ ക്യാമറ.  8 MP ആയിരിക്കും ഫ്രണ്ട് ക്യാമറ. ഐഫോണ്‍ 7 നിലേതു പോലെ  3.5 mm ഹെഡ്ജാക്ക് ഒഴിവാക്കിയായിരിക്കും എസ് 8 എത്തുക എന്നതാണ് ഏറ്റവും രസകരമായ വസ്തുത. പകരം സാംസങ്ങ് കമ്പനി സ്വന്തമായി രൂപകല്‍പന ചെയ്ത ഒരു ഹെഡ്‌ഫോണ്‍ പോര്‍ട്ടോ അല്ലെങ്കില്‍ USB Type C പോര്‍ട്ടോ ആയിരിക്കും ഫോണില്‍ ഉണ്ടായിരിക്കുക.


64 GB അല്ലെങ്കില്‍ 128 GB റോമും, 6 GB റാമും ആയിരിക്കും ഫോണില്‍ ഉണ്ടായിരിക്കുക. പ്രതീക്ഷിച്ചതിലും നേരത്തെയായിരിക്കും എസ് 8 അവതരിപ്പിക്കപ്പെടുക. സാധാരണഗതിയില്‍ വേള്‍ഡ് മൊബൈല്‍ കോണ്‍ഫറണ്‍സിനു ഒരാഴ്ച മുന്‍പാണ് സാംസങ്ങ് തങ്ങളുടെ എസ് സീരീസ് ഫോണുകള്‍ പുറത്തിറക്കാറുള്ളത്. ചുരുക്കി പറഞ്ഞാല്‍ ആപ്പിള്‍ ഐഫോണ്‍ 7 നുള്ള ഒരു നല്ല മറുപടിയായിരിക്കും ഗാലക്‌സി എസ് 8.

samsung-galaxy-8

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago