HOME
DETAILS
MAL
ഹിന്ദി ദേശീയ ഭാഷയാക്കണം; ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി
backup
September 18 2016 | 05:09 AM
ന്യൂഡല്‍ഹി: ഹിന്ദി ദേശീയ ഭാഷയാക്കാന്‍ ഹരജി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹിന്ദി ദേശീയ ഭാഷയാക്കുന്നതിനായി നടപടികളെടുക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെടുന്നതിനായി ഹരജി സമര്‍പ്പിച്ചത്.
ഹിന്ദി ദേശീയ ഭാഷയാക്കുന്നതിനോടൊപ്പം പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധ പാഠ്യവിഷയമാക്കണമെന്നും ഹരജിയില്‍ പറയുന്നു.
ഇന്ത്യയിലെ ഭൂരിഭാഗം പേരും സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. ഇന്ത്യക്കാര്‍ക്കിടയില്‍ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധം വര്‍ധിപ്പിക്കുന്നതിനും ഹിന്ദി ഉപകരിക്കുമെന്നും ഹരജിയില്‍ പറയുന്നു.
ഭരണഘടനയുടെ 351 ാം വകുപ്പു പ്രകാരം ഹിന്ദി പ്രചരിപ്പിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും ഹരജി സമര്‍പ്പിച്ച അഡ്വ. അശ്വനി കുമാര്‍ ഉപാധ്യായ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."