തീവ്രവാദികളുടെ ഉന്നം സുരക്ഷാ സേനയോ?: പത്താന്‍കോട്ട് മോഡല്‍ ആക്രമണത്തില്‍ ഞെട്ടി കേന്ദ്രം
ഉറി: കശ്മിരിലെ സൈനിക ബ്രിഗേഡില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണം കേന്ദ്ര സുരക്ഷാ ഏജന്‍സികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
പത്താന്‍കോട്ട് ആക്രമണത്തിനു ശേഷം തീവ്രവാദികള്‍ സൈനിക കേന്ദ്രം ലക്ഷ്യമാക്കി നീങ്ങിയത് സര്‍ക്കാറിന്റെ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്.
എന്നാല്‍ കശ്മിരില്‍ അശാന്തി പടര്‍ത്താനുള്ള പാക് ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഭീകരാക്രമണമെന്നാണ് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ആറുമണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിലാണ് സൈനികര്‍ക്ക് തീവ്രവാദികളെ മുഴുവന്‍ വധിക്കാനായത്.
പുലര്‍ച്ചെ നാലു മണിയോടെയാണ് ചാവേറുകള്‍ കരസേനാ ബറ്റാലിയന്റെ ബാരക്കില്‍ കയറിക്കൂടിയത്. ഒരു യൂണിറ്റിന്റെ ജോലി കഴിഞ്ഞ് അടുത്ത യൂണിറ്റ് ചുമതലയേല്‍ക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്.
ഐഎസ്ഐ പിന്തുണയോടെ എത്തിയ ലഷ്കര്‍ ഭീകരരാണ് ആക്രമണം നടത്തിയത്.
കരസേനയ്ക്കു നേരേ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ കശ്മിരില്‍ ഒളിച്ചിരിക്കുന്ന കെട്ടിടത്തില്‍നിന്നു തീവ്രവാദികളെ തുരത്താനുള്ള ശ്രമത്തിനിടെ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു തീവ്രവാദിയെ വെടിവച്ചു കൊന്നു.
പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിച്ചതിനു സമാനമായിരുന്നു ആക്രമണം.
സുരക്ഷാസേനയെയാണ് തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണിതെന്ന് ഈ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഏജന്‍സികള്‍ വിലയിരുത്തുന്നു.
ജനുവരി രണ്ടിനു പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ആക്രമണത്തില്‍ ഏഴ് സുരക്ഷാ സൈനികരുള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."