HOME
DETAILS
MAL
സൗമ്യ വധക്കേസില്‍ പോസ്റ്റ്മോര്‍ട്ടം വിവാദത്തില്‍ വീണ്ടും അന്വേഷണം
backup
September 18 2016 | 08:09 AM
കൊച്ചി: സൗമ്യ വധക്കേസില്‍ പോസ്റ്റ്മോര്‍ട്ടം വിവാദത്തില്‍ വീണ്ടും അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്.
തൃശൂര്‍ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് മേധാവിയായിരുന്ന ഡോക്ടര്‍ ഷേര്‍ളി വാസുവാണോ അതോ അസോസിയേറ്റ് പ്രഫസറായിരുന്ന ഡോക്ടര്‍ എ.കെ.ഉന്മേഷാണോ സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് തര്‍ക്കം ഉണ്ടായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.
പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമായി മൊഴി നല്‍കിയെന്ന ആരോപണത്തില്‍ ഉന്മേഷ് സസ്പെന്‍ഷനില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു.
എന്നാല്‍ ഉന്മേഷാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. രാജേന്ദ്രപ്രസാദ് മൊഴി നല്‍കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഉന്മേഷ് അന്വേഷണം ആവശ്യപ്പെട്ടതിനാലാണ് സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."