HOME
DETAILS

ഇ- വിസയുടെ മറവില്‍ വ്യാപക ചൂഷണം; സ്വകാര്യ ഏജന്‍സികള്‍ ഈടാക്കുന്നത് മൂന്നിരട്ടിവരെ നിരക്ക്

  
backup
September 18 2016 | 13:09 PM

%e0%b4%87-%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95

 

 

മനാമ: ജി.സി.സി രാഷ്ട്രങ്ങളടക്കമുള്ള വിദേശ നാടുകളിലേക്ക് യാത്രക്കൊരുങ്ങുന്നവരെ ചൂഷണം ചെയ്യാന്‍ ഓണ്‍ലൈന്‍ ഏജന്‍സികളും പ്രത്യേക വെബ്‌സൈറ്റുകളും കാത്തിരിക്കുന്നതായി കണ്ടെത്തി.

അടിയന്തിര സാഹചര്യങ്ങളില്‍ വിദേശ രാഷ്ട്രങ്ങളിലേക്ക് ഓണ്‍ലൈനിലൂടെ ഇ-വിസക്ക് അപേക്ഷിക്കുന്നവരാണ് പ്രധാനമായും സ്വകാര്യ ഏജന്‍സികളുടെ ഓണ്‍ലൈന്‍ ചൂഷണത്തിനിരയാകുന്നത്.

ജി.സി.സി രാഷ്ട്രങ്ങളിലെ ഔദ്യോഗിക മന്ത്രാലയങ്ങള്‍ ഈടാക്കുന്ന തുകയുടെ ഇരട്ടി തുകയാണ് വിസ നിരക്കായി ഇവര്‍ ഈടാക്കുന്നതെന്ന് ചില ട്രാവല്‍ ഏജന്‍സികള്‍ തന്നെ സുപ്രഭാതത്തോട് വെളിപ്പെടുത്തി.

ബഹ്‌റൈനടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലേക്ക് ഓണ്‍ലൈന്‍ വിസ തേടി ഇന്റര്‍നെറ്റിലെ സെര്‍ച്ച് എഞ്ചിനുകള്‍ പരതിയാല്‍ ഏറ്റവും ആദ്യം ലഭിക്കുന്നതും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതും നൂറു കണക്കിന് സ്വകാര്യ ഏജന്‍സികളുടെ വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളുമാണ്.

കാഴ്ചയില്‍ ഔദ്യോഗിക വെബ്‌സൈറ്റുകളേക്കാള്‍ മനോഹരവും ആകര്‍ഷകവുമായ രീതിയിലാണിവ സംവിധാനിച്ചിരിക്കുന്നത് എന്നതിനാല്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും ചതിക്കപ്പെടുകയാണെന്നും ആക്ഷേപമുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നല്‍കുന്ന വിവരങ്ങള്‍ തന്നെയാണ് സ്വകാര്യ വെബ്‌സൈറ്റുകളിലും നല്‍കേണ്ടത് എങ്കിലും അപേക്ഷകന്റെ വിവരങ്ങളെല്ലാം നല്‍കി ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്ന സെക്ഷനിലെത്തുമ്പോള്‍
മാത്രമാണ് ഇതു സംബന്ധിച്ച് അറിയുന്നവര്‍ പോലും വെട്ടിലാകുന്നത്. ഔദ്യോഗികമായി സര്‍ക്കാര്‍ അംഗീകരിച്ച നിരക്കുകളേക്കള്‍ ഇരട്ടി തുകയാണ് ഇത്തരം വെബ്‌സൈറ്റുകള്‍ പേ ചെയ്യാന്‍ ആവശ്യപ്പെടുന്നത്.

ഇതേക്കുറിച്ച് അറിവില്ലാത്തവര്‍ അഞ്ജത മൂലം ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ അറിവുള്ളവര്‍ വിവരങ്ങളെല്ലാം നല്‍കിയ സ്ഥിതിക്ക് ഗത്യന്തരമില്ലാതെയാണ് അധിക പണം അടക്കുന്നത്.

ഇപ്രകാരം 24 ദിനാര്‍ മാത്രം ചിലവുള്ള യു.എ.ഇയിലെ ഒരു എമിറേറ്റിലേക്കുള്ള വിസക്ക് 60 ദിനാര്‍ ആണ് ഒരു സ്വകാര്യ വെബ്‌സൈറ്റില്‍ അടക്കേണ്ടി വന്നതെന്നും അനുഭവമുണ്ട്. മാത്രവുമല്ല, അതാത് രാഷ്ട്രങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കാനെടുക്കുന്നതിനേക്കാള്‍ വലിയ കാലതാമസമാണ് ഇത്തരം വെബ്‌സൈറ്റുകള്‍ വഴി എടുക്കുമ്പോള്‍ ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ട്രാവല്‍ ഏജന്‍സികളും വ്യക്തികളും ഇവിസകള്‍ക്കും മറ്റു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും അമിത വില ഈടാക്കുന്നുണ്ടെങ്കിലും അതേകുറിച്ച് അധികൃതര്‍ക്ക് പരാതികള്‍ ബോധിപ്പിക്കാന്‍ അവസരമുണ്ട്.

എന്നാല്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെ കാര്യത്തില്‍ ഇത് പ്രായോഗികമല്ലെന്നതും ഈ രംഗത്തെ ചൂഷണത്തിന് വളം വെക്കുകയാണ്. ഏറ്റവും ചുരുങ്ങിയത് പുറപ്പെടാനുദ്ധേശിക്കുന്ന രാഷ്ട്രങ്ങളിലെ ഇ-വിസ സേവനങ്ങളെ കുറിച്ച് വ്യക്തമായി അന്വേഷിക്കുകയും അപേക്ഷകള്‍ സമര്‍പ്പിക്കാനും ഓണ്‍ലൈന്‍ പേയ്‌മെന്റിനും ഔദ്യോഗിക മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റുകളെ മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്യുക മാത്രമാണ് ഈ രംഗത്തെ ചൂഷണത്തിനുള്ള മുഖ്യ പരിഹാരമെന്നാണ് ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മറുപടി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍മുതലാണ് ഇന്ത്യക്കാര്‍ക്ക് കൂടി ബഹ്‌റൈനിലെത്താവുന്ന ഇ-വിസ നയം ബഹ്‌റൈനില്‍ നിലവില്‍ വന്നത്. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ www.evisa.gov.bh എന്ന ഇ-വിസാ വെബ്‌സൈറ്റ് വഴിയാണ് ഇ-വിസക്ക് അപേക്ഷിക്കേണ്ടത്. പ്രവാസികള്‍ക്ക് ഉപയോഗപ്രദമായതും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതുമായ ഔദ്യോഗിക വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഇതില്‍ ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago