രണ്ടു കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
മലപ്പുറം: കാറിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.
കോഴിക്കോട് മുക്കം ഭാഗത്ത് വില്‍പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് വാഹനപരിശോധനക്കിടെ പിടികൂടിയത്. മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശി പെരുമ്പള്ളി വീട്ടില്‍ മുഹമ്മദ് റാഫി(28), ആലുവ തുറവൂര്‍ കിടങ്ങയത്ത് വീട്ടില്‍ ലിന്റോ(27), തൃശൂര്‍ മുകുന്ദപുരം വടക്കുമുറി സ്വദേശി കുതിരവട്ടത്ത് വീട്ടില്‍ അനില്‍കുമാര്‍(37) എന്നിവരാണ് പിടിയിലായത്.
മലപ്പുറം വാറങ്കോട്ട് വച്ച് വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. മുക്കം ഭാഗത്തേക്ക് മലപ്പുറത്ത് നിന്ന് മുഹമ്മദ് റാഫി കഞ്ചാവെത്തിക്കുന്നുവെന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് മൂവരും അറസ്റ്റിലായത്. കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന റാഫിയുടെ കൈയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത ശേഷവും കാറിനുള്ളില്‍ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോറുകള്‍ക്കകത്ത് സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.
ദിണ്ഡിഗലില്‍ നിന്ന് കഞ്ചാവെത്തിച്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യുന്നവരാണ് പിടിയിലായതെന്ന് എക്‌സൈസ് സംഘം സുപ്രഭാതത്തോട് പറഞ്ഞു. കാറിലെ രഹസ്യ അറയില്‍ സൂക്ഷിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തുറന്നാണ് ഇവര്‍ കൈമാറിയിരുന്നത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ബാലകൃഷ്ണന്‍ പി, സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. അശോക് കുമാര്‍, പ്രിവന്റിവ് ഓഫിസര്‍ ടി. ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സാജിദ് കെ.പി, സഫീറലി പി, മുഹമ്മദാലി പി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സ്‌പെഷല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ടി.വി റാഫേല്‍ അറിയിച്ചു. പ്രതികളെ ഇന്ന് വടകര കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."