അക്ബര്‍ കക്കട്ടിലിന്റെ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു
കോഴിക്കോട്: അക്ബര്‍ കക്കട്ടിലിന്റെ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കി. കോഴിക്കോട് അളകാപുരിയില്‍ അക്ബര്‍ കക്കട്ടിലിന്റെ സുഹൃത്തുക്കളും വായനക്കാരും ഒരുമിച്ച് കൂടിയ ചടങ്ങില്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂരിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
അക്ബര്‍ കക്കട്ടില്‍ എന്ന എഴുത്തുകാരന്‍ എന്നും സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ കഥകള്‍ പരിഭാഷപ്പെടുത്തുന്നത് ബഷീറിന്റെ കഥകള്‍ പരിഭാഷപ്പെടുത്തുന്നതുപോലെ ശ്രമകരമാണെന്നും മുനീര്‍ പറഞ്ഞു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ അധ്യക്ഷത വഹിച്ചു. പി.കെ പാറക്കടവ് പുസ്തകം പരിചയപ്പെടുത്തി. പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍,ഫൈസല്‍ വയനാട്, വിവര്‍ത്തകരായ പി.എ നൗഷാദ്, അരുണ്‍ലാല്‍ മൊകേരി എന്നിവര്‍ സംസാരിച്ചു. നവാസ് മൂന്നാംകൈ സ്വാഗതവും ടി.പി മമ്മു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. നവാസ് പാലേരിയും ജിനീഷ് കുറ്റ്യാടിയും സംഗീത പരിപാടി അവതരിപ്പിച്ചു. ലുമിനാസ് പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."