HOME
DETAILS
MAL
കരിപ്പൂരില്‍ റണ്‍വെ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ നാളെ മുതല്‍ പുനരാരംഭിക്കും
backup
September 18 2016 | 19:09 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റണ്‍വെ റീ-കാര്‍പ്പറ്റിങ് പ്രവര്‍ത്തികള്‍ നാളെ മുതല്‍ പുനരാരംഭിക്കും. വേനല്‍മഴ നേരത്തെ ശക്തിയായതിനാല്‍ ടാറിങ് പ്രവൃത്തികള്‍ കഴിഞ്ഞ മെയ് 15ന് നിര്‍ത്തിയിരുന്നു. മഴയുളള സമയത്ത് റണ്‍വെ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ നടത്താന്‍ കഴിയാത്തതിനാലാണിത്. പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ ഉച്ചക്ക് 12 മുതല്‍ രാത്രി 8 വരെ വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തിനു ശേഷമാണ് വീണ്ടും ജോലികള്‍ തുടരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ വൈദ്യുതീകരണ പ്രവൃത്തികളടക്കം നടത്തി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."