HOME
DETAILS
MAL
ദിലീപിന്റെ സുരക്ഷിത ഭവനം പദ്ധതിയുടെ പേരില്‍ തട്ടിപ്പ്; ഒരാള്‍ പിടിയില്‍
backup
September 18 2016 | 19:09 PM
കൊല്ലം: സിനിമാ താരം ദിലീപിന്റെ സുരക്ഷിത ഭവനം പദ്ധതിയിലൂടെ വീട് അനുവദിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തയാളെ കുന്നിക്കോട് പൊലിസ് പിടികൂടി. ഇടമണ്‍ തേക്കിന് കൂപ്പ് വാര്‍ഡില്‍ പട്ടയ കൂപ്പില് വാടകയ്ക്ക് താമസിക്കുന്ന രാജീവാണ്(49) പൊലിസിന്റെ വലയിലായത്. ഇളമ്പല്‍ സ്വദേശി പ്രസന്ന എന്ന വീട്ടമ്മയില്‍ നിന്നും രജിസ്ട്രേഷനെന്ന പേരില്‍ അഞ്ഞൂറ് രൂപ വാങ്ങിയിരുന്നു.
ഇതില്‍ സംശയം തോന്നിയ മകള്‍ സുരക്ഷിത ഭവനം പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണന്ന് മനസ്സിലായത്. വീട് വേണമെന്ന വ്യാജേന രാജീവിനെ വിളിച്ചു വരുത്തി നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."