ഭൂരഹിതരില്ലാത്ത കേരളം പദ്ധതി; അപേക്ഷാ തിയതി നീട്ടണമെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നീട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. പദ്ധതിയില്‍ 2014 മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകളും 2015 ലെ ജനസമ്പര്‍ക്ക പരിപാടിയിലും റവന്യൂ അദാലത്തിലും ലഭിച്ച അപേക്ഷകളും മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ്.
പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട കാലാവധി ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ വിവിധ ജില്ലാ കലക്ടറേറ്റുകളില്‍ ലഭിച്ച അപേക്ഷകള്‍ കുടി പരിഗണിക്കാനാവുമെന്ന് കമ്മിഷന് അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ഭൂമി വിലകൊടുത്ത് വാങ്ങാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് വേണ്ടിയാണ് ഭൂരഹിതരില്ലാത്ത കേരളം ആസൂത്രണം ചെയ്തത്. അപേക്ഷ സമര്‍പ്പിച്ച് ഓഫിസുകള്‍ തോറും കയറിയിറങ്ങി കഷ്ടപ്പെടുന്ന പരാതിക്കാരുടെ ആശങ്ക എത്രയും വേഗം പരിഹരിക്കേണ്ടതാണെന്ന് കമ്മിഷന് നിരീക്ഷിച്ചു. ഉത്തരവ് റവന്യൂ സെക്രട്ടറിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."