ഹറമൈന്‍ ഫൗണ്ടേഷനെ അമേരിക്ക ഭീകര പട്ടികയില്‍ നിന്ന് നീക്കി
റിയാദ്: സഊദി അറേബ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹറമൈന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷനെ അമേരിക്ക ഭീകര പട്ടികയില്‍നിന്ന് നീക്കി. അല്‍ഖൈ്വദയടക്കമുള്ള വിവിധ സംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹറമൈന്‍ ഫൗണ്ടേഷനെ അമേരിക്ക ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
തുടര്‍ന്ന് സംഘടനയുടെ വിവിധ രാജ്യങ്ങളിലെ ചാരിറ്റി ഓഫിസുകള്‍ അടച്ചുപൂട്ടിയിരുന്നു. പ്രതിവര്‍ഷം അഞ്ചരക്കോടി ഡോളറിന്റെ ചാരിറ്റിപ്രവര്‍ത്തനം നടത്തുന്ന ഫൗണ്ടേഷനെ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പാണ് അമേരിക്ക ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
2004ല്‍ ഇന്തോനേഷ്യ, കെനിയ, പാകിസ്താന്‍, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലെ ഫൗണ്ടേഷന്‍ ഓഫിസുകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിനു പിന്നാലെ അമേരിക്കയിലെ ഫൗണ്ടേഷന്‍ ഓഫിസ് റെയ്ഡ് ചെയ്യുകയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും മരവിപ്പിക്കുകയും ചെയ്തു. കൂടാതെ ഫൗണ്ടേഷന്‍ അധികൃതരെയും അമേരിക്ക ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഫൗണ്ടേഷന്‍ പിരിച്ചുവിട്ടിരുന്നു. ധന ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുകയും കോടികള്‍ വിലമതിക്കുന്ന ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍, പത്രവാര്‍ത്തകളല്ലാതെ ഫൗണ്ടേഷനെതിരേ മറ്റൊരു തെളിവുകളും അധികൃതര്‍ക്ക് ലഭിച്ചിരുന്നില്ല. വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഫൗണ്ടേഷനെയും അതിന്റെ ഭാരവാഹികളെയും ഭീകര പട്ടികയില്‍ നിന്ന് യു.എന്‍ രക്ഷാസമിതിയിലെ പണിഷ്‌മെന്റ് കമ്മിറ്റി നേരത്തേതന്നെ ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."