ഡിവൈ.എസ്.പിയുടെ ആത്മഹത്യ: മുന്‍മന്ത്രി ജോര്‍ജ് കുറ്റക്കാരനല്ലെന്ന് റിപ്പോര്‍ട്ട്
മടിക്കേരി: കുടക് ജില്ലയിലെ റംഗസമുദ്ര സ്വദേശിയും മംഗളൂരൂ ഡിവൈ.എസ്.പിയുമായിരുന്ന ഗണപതി ആത്മഹത്യചെയ്ത സംഭവത്തില്‍ കര്‍ണാടക മുന്‍ ആഭ്യന്തര മന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജിന് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം. ഇക്കാര്യമടങ്ങിയ റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു.
ഐ.ജിമാരായ പി പ്രണബ് മൊഹന്തി, എ.എം പ്രസാദ് എന്നിവര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ജൂലൈ ഏഴിനാണ് ഗണപതിയെ മടിക്കേരിയിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തെക്കുറിച്ചും അന്നത്തെ ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ്, ഐ.ജിമാരായ പി പ്രണബ് മൊഹന്തി, എ.എം പ്രസാദ് എന്നിവര്‍ക്കെതിരേയും ഗണപതി ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്ന് ഗണപതിയുടെ മകന് നേഹല്‍ നല്കിയ പരാതിയില്‍ മന്ത്രിയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ കോടതി കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."