ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനം ഫെബ്രുവരി 2 മുതല്‍ 7വരെ കൊച്ചിയില്‍
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തിന് കൊച്ചി വേദിയാകും. സമ്മേളനം അടുത്തവര്‍ഷം ഫെബ്രുവരി രണ്ടുമുതല്‍ ഏഴുവരെ നടത്താനാണ് കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സമ്മേളന നടത്തിപ്പിനായുള്ള സ്വാഗതസംഘം അടുത്തമാസം രൂപീകരിക്കും. ദേശീയ സമ്മേളനത്തിന് ആതിഥേയം വഹിക്കാന്‍ തയാറാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ഘടകവും സി.പി.എം സംസ്ഥാന നേതൃത്വവും കേന്ദ്രഘടകങ്ങളെ അറിയിച്ചതിനെ തുടര്‍ന്നാണ് സമ്മേളനം കൊച്ചിയില്‍ നടത്താന്‍ അനുമതി നല്‍കിയത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കാവശ്യമായ ഭക്ഷണമൊരുക്കുന്നതിന്റെ ചുമതല എറണാകുളം ജില്ലാ കമ്മിറ്റിക്കാണ്. പ്രതിനിധികള്‍ക്കുള്ള ഭക്ഷണം തയാറാക്കുന്നതിന് വേണ്ടി ജൈവപച്ചക്കറികളുടെ കൃഷി ഇതിനോടകം തന്നെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
ഇപ്പോഴത്തെ അഖിലേന്ത്യ പ്രസിഡന്റ് എം.ബി രാജേഷ് എം.പി മാറുന്ന സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം കോഴിക്കോട് സ്വദേശി മുഹമ്മദ് റിയാസ് ആയിരിക്കും പിന്‍ഗാമിയാകുക. ഇതിനു മുന്നോടിയായി ഡി.വൈ.എഫ്.ഐ കേന്ദ്ര സെന്ററിലേക്ക് സി.പി.എം കേരള ഘടകം റിയാസിന്റെ സേവനം മാറ്റി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ യുവജനങ്ങളെ സംഘടനയിലേക്ക് അടുപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ സമ്മേളനത്തിന്റെ ഭാഗമായുണ്ടാവും.സോഷ്യല്‍മീഡിയ നിര്‍ണായകമായ കാലത്ത് അവ പരമാവധി ഉപയോഗിക്കാനും ഇടത് രാഷ്ട്രീയത്തിന്റെ പ്രസക്തി പുതിയ തലമുറയെ ബോധ്യപ്പെടുത്താനും പ്രത്യേക കര്‍മപദ്ധതി തന്നെ തയാറാക്കാനാണ് ഡി.വൈ.എഫ്.ഐയുടെ തീരുമാനം. സമ്മേളനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ സംസഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവ് നാടകങ്ങള്‍ ഉള്‍പ്പെടെയുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ കേരളത്തിലുടനീളം നടക്കും.സാമൂഹിക, ചലച്ചിത്ര, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ലക്ഷം യുവജനങ്ങളെ അണിനിരത്തി കൂറ്റന്‍ റാലിയും കൊച്ചിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."