ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പ്: ആദ്യ ദിനം ഇന്ത്യക്ക് ഏഴു മെഡലുകള്‍
ഗബാല(അസര്ബൈജാന്): ഐ.എസ്.എസ്.എഫ് ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം മൂന്നു സ്വര്‍ണമടക്കം ഏഴു മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ ശുഭംഗര്‍ പ്രമാണിക് സ്വര്‍ണം സ്വന്തമാക്കി.
613.8 പോയിന്റ് സ്വന്തമാക്കിയാണ് പ്രമാണിക്കിന്റെ സുവര്‍ണ നേട്ടം. യോഗ്യതാ വിഭാഗത്തില്‍ ആറാമതായി ഫൈനലിലിടം പിടിച്ച പ്രമാണിക്ക് തകര്‍പ്പന്‍ പ്രകടനമാണ് ഫൈനലില്‍ പുറത്തെടുത്തത്. ഫൈനലില്‍ 205.5 പോയിന്റാണ് താരം സ്വന്തമാക്കിയത്. ചെക് റിപബ്ലിക്കിന്റെ ഫിലിപ്പ് നെപെജാല് വെള്ളിയും റുമാനിയയുടെ ദ്രാഗോമിര് ലോര്ദാച്ചെ വെങ്കലവും സ്വന്തമാക്കി. സ
ഇതേ ഇനത്തിലെ ടീം വിഭാഗത്തില്‍ ശുഭംഗര്‍, ഫത്തേ സിങ് ദിലണ്, അജയ് നിതീഷ് സഖ്യം വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ വിഭാഗത്തില്‍ 562 പോയിന്റോടെ സാംഭാജി പാട്ടീല്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം നേടിക്കൊടുത്തു. ആസ്ത്രേലിയയുടെ സെര്‍ജി എവ്ഗ്ലെവ്സ്കി വെള്ളിയും ജെയിംസ് ആഷ്മോര്‍ വെങ്കലവും സ്വന്തമാക്കി.
ഇതേയിനത്തിലെ ടീം വിഭാഗത്തില്‍ സാംഭാജി, ഗുര്‍മീത്, റിതുരാജ് സിങ് സഖ്യം ഇന്ത്യയുടെ മൂന്നാം സ്വര്‍ണം സ്വന്തമാക്കി. പുരുഷ വിഭാഗം റൈഫില്‍ പ്രോണ്‍ വിഭാഗത്തില്‍ ഇന്ത്യ ഒരു വെള്ളിയും രണ്ടു വെങ്കലവും സ്വന്തമാാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."