HOME
DETAILS
MAL
ആനമങ്ങാട്- മുതുകുര്‍ശ്ശി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്ക്
backup
September 18 2016 | 22:09 PM
പുലാമന്തോള്‍: കട്ടുപ്പാറ ഇട്ടക്കടവിലെ ലിഫ്റ്റ് ഇരിഗേഷന്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പമ്പ് ഹൗസിലെ ഫ്യൂസ് കത്തിയത് കാരണം നാലു മാസമായി നിലച്ചുപോയ പമ്പിങാണ് ശനിയാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങിയത്.
പമ്പിങ് നിലക്കുകയും കാലവര്‍ഷം മുടങ്ങുകയും ചെയ്തതോടെ തെക്കന്‍ പാലൂര് പാടശേഖരം വരണ്ടുണങ്ങിയിരുന്നു. കട്ടുപ്പാറ ഇട്ടക്കടവിലെ ലിഫ്റ്റ് ഇറിഗേഷന്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ പാലൂര് പാടശേഖരത്തിലേക്ക് കനാല്‍ വഴി വെള്ളമൊഴുകാന്‍ തുടങ്ങി. എന്നാല്‍ കനാല്‍ ശുചീകരണം നടത്താതെയാണ് പമ്പിങ് തുടങ്ങിയത്.
നാലു ദിവസത്തിനകം കര്‍ഷകരെയും മറ്റും ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടു കൂടി കനാല്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്ന് പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."