കോവളത്ത് സെല്‍ഫിയെടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് ബംഗാള്‍ സ്വദേശികളെ കാണാതായി
കോവളം: കടലില്‍ സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പെട്ട് രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കാണാതായി.
ഇവരോടൊപ്പം തിരയില്‍പെട്ട മറ്റൊരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ആഴിമല ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സ്വദേശികളായ പ്രദീപ് റോയ് (27), സുകുമാര്‍ റോയ് (22) എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രസന്‍ജിത്ത് റോയ് (24) തിരയില്‍ അകപ്പെട്ടെങ്കിലും പാറയില്‍ പിടികിട്ടിയതിനാല്‍ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്കാണ് അഞ്ചംഗ അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെയെത്തിയത്.
ഒപ്പമുണ്ടായിരുന്ന കിഷോര്‍ ഉറവ് (26), ലഖിറാം ഒറാന്‍ (32) എന്നിവരെ പാറക്കെട്ടിന് മുകളില്‍ ഇരുത്തി കടലില്‍ ഇറങ്ങികുളിക്കവെ സെല്‍ഫി എടുക്കുന്നതിനിടെയാണ് മൂന്ന് പേര് അപകടത്തില്‍പെട്ടത്. ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ് മെന്റ്എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും രണ്ടുപേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കടല്‍ ക്ഷോഭം തിരച്ചിലിന് തടസ്സമാകുന്നതായി വിഴിഞ്ഞം കോസ്റ്റല്‍ പൊലിസ് അറിയിച്ചു.കോസ്റ്റല്‍ പൊലിസിന്റെ രണ്ടു പെട്രോള്‍ ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സ് മെന്റിന്റെ ഓരോ ബോട്ടുകളുമാണ് തിരച്ചില്‍ നടത്തുന്നത്.കോട്ടുകാല്‍ പഞ്ചായത്തിന്റെ സിവില്സ്റ്റേഷന് നിര്‍മാണ ജോലിക്കായിരുന്നു തൊഴിലാളികള്‍ കേരളത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."