HOME
DETAILS

മനം കവര്‍ന്ന് ഘോഷയാത്ര, ഓണം വാരാഘോഷത്തിന് പരിസമാപ്തി

  
backup
September 18 2016 | 23:09 PM

%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%98%e0%b5%8b%e0%b4%b7%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%93

തിരുവന്തപുരം : വര്‍ണ വിസ്മയമൊരുക്കി, ജനലക്ഷങ്ങളുടെ മനം കവര്‍ന്ന ഓണം വാരാഘോഷത്തിന് പരിസമാപ്തി. തലസ്ഥാനഗരിയെ ഉത്സവത്തിമിര്‍പ്പിലാക്കിയ സാംസ്‌കാരിക ഘോഷയാത്രയോടെയാണ്  ആഘോഷങ്ങള്‍ക്ക് തിരശീല വീണത്.
കനകക്കുന്ന് കൊട്ടാരത്തിലും സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ശംഖുമുഖത്തുമെല്ലാം വാരാഘോഷത്തിന്റെ അവസാന ദിവസം പതിനായിരങ്ങളാണ് എത്തിയത്. സമാപന ദിവസമായ ഇന്നലെ  വൈകിട്ട്  മഞ്ജു വാര്യര്‍ അവതരിപ്പിച്ച  കുച്ചിപ്പുടി നിശാഗന്ധിയില്‍ വന്‍തിരക്കായിരുന്നു.  കലാവതി രാഗത്തിലും ആദി താളത്തിലുമുള്ള ജയജയദേവി  എന്നു തുടങ്ങുന്ന സരസ്വതി സ്തുതിയോടു കൂടിയാണ് മഞ്ജുവിന്റെ നൃത്ത സന്ധ്യ ആരംഭിച്ചത്.  സ്വാതി തിരുനാള്‍ രചിച്ച സരസ്വതി ശ്രുതിയായിരുന്നു ഇത്. കുച്ചിപ്പുടിയുടെ പ്രധാന ഇനമായ തരംഗമാണ് പിന്നീട് അവതരിപ്പിച്ചത്. സദാശിവ ബ്രഹ്മേന്ദ്ര യോഗി രചിച്ച പിബരേ രാമരസം എന്നു തുടങ്ങുന്ന 'ഭജനയായിരുന്നു  അവസാന ഇനം. തുടര്‍ന്ന് നടന്ന കോടമ്പാക്കം പി ഒ ബാന്റിന്റെ ഗാനമേളയും ശ്രദ്ധേയമായി.  പിന്നണി ഗായകരായ അഫ്‌സല്‍, വിഷ്ണു രാജ്, രേഷ്മ രാഘവേന്ദ്ര, ലക്ഷ്മി ജയന്‍, അഭിലാഷ് വെങ്കിടാചലം, അഖില ആനന്ദ് തുടങ്ങിയവര്‍ പാടി തകര്‍ത്തപ്പോള്‍ സദസ്സാകെ ഇളകി മറിഞ്ഞു. വിവിധ 'ഭാഷകളിലെ ഇരുപത്തിയഞ്ചോളം ഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു സംഗീത വിരുന്ന്.
ശംഖുമുഖത്ത് ഇന്നലെ  വൈകിട്ട്  ബാലഭാസ്‌ക്കറിന്റെ  നേതൃത്വത്തിലുള്ള ബിഗ് ബാന്റ് അവതരിപ്പിച്ച ഫ്യൂഷനും  ആസ്വാദകര്‍ക്ക്  പുത്തനനുഭവമായി. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ഫ്യൂഷന്‍ പ്രോഗ്രാം കാണാന്‍ ആയിരങ്ങളാണ് എത്തിയത്. ബാലഭാസ്‌ക്കര്‍ ചിട്ടപ്പെടുത്തിയ ഓപ്പണ്‍ ദി ഗേറ്റ് എന്ന ഗാനത്തോടു കൂടിയായിരുന്നു ഫ്യൂഷന്‍ പ്രോഗ്രാമിന് തുടക്കം. പിന്നീട് എ ആര്‍ റഹ്മാന്‍, ഇളയരാജ തുടങ്ങിയവരുടെ വിവിധ ഗാനങ്ങളുടെ മെഡ്‌ലിയാണ് അരങ്ങേറിയത്. അതിനുശേഷം ബാലഭാസ്‌ക്കര്‍ തന്നെ ചിട്ടപ്പെടുത്തിയ സൂര്യയും ലവ് ഇന്‍ ഇന്ത്യന്‍ ട്രയിനും  അരങ്ങേറിയപ്പോള്‍ കാണികളാകെ ഇളകി മറയുന്ന കാഴ്ച്ചയ്ക്ക് ശംഖുമുഖം സാക്ഷ്യം വഹിച്ചു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍   നടന്ന ഓണനിലാവ്  പരിപാടിയും  ശ്രദ്ധേയമായി. അനന്തകൃഷണനും അരവിന്ദ് കൃഷണനും അവതരിപ്പിച്ച തായമ്പകയോടെയാണ് പരിപാടി ആരംഭിച്ചത്.തുടര്‍ന്ന് ഡി4 ഡാന്‍സ് ഫെയിം നീരവ് ഭവ്‌ലേച്ചയും സംഘവും അവതരിപ്പിച്ച  നൃത്തവും അരങ്ങേറി. കൊട്ടികലാശത്തിന് മിഴിവേകാനായി വിധു പ്രതാപ്, പ്രസീദ തുടങ്ങി 10 ഓളം ഗായകരുടെ മ്യൂസിക്കല്‍ ഫ്യൂഷനും നടന്നു. മൂന്നര മണിക്കൂര്‍ പരിപാടി നീണ്ടു. ഗാന്ധിപാര്‍ക്കില്‍ നടന്ന ട്രാന്‍സ്‌ജെന്റഴ്‌സിന്റെ വിവിധ പരിപാടികളും ശ്രദ്ധേയമായി. ഓണഘോഷത്തിന്റെ സമാപന ദിവസമായ ഇന്നലെ പൂജപ്പുര മൈതാനത്ത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തനിമലയാളം ഗാനവിരുന്നും അരങ്ങേറി. ശ്രീകാന്ത്,സി.ജെ.കുട്ടപ്പന്‍,മണക്കാട് ഗോപന്‍ തുടങ്ങി നിരവധി ഗായകരാണ് ഗാനമേളയില്‍ നാദവിസ്മയം തീര്‍ത്തത്.
ഇന്നലെ വൈകിട്ട്  നടന്ന സാംസ്‌കാരിക ഘോഷയാത്ര   വെള്ളയമ്പലം മാനവീയം വീഥിക്ക് മുന്നില്‍  ഗവര്‍ണര്‍  ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. പിന്നീട് നഗരം ചുറ്റി  അട്ടക്കുളങ്ങരയില്‍ അവസാനിച്ച  ഘോഷയാത്ര കാണാന്‍ ഏകദേശം നാല് ലക്ഷത്തോളം പേരാണ് ഒഴുകിയെത്തിയത്. ആയിരത്തില്‍പ്പരം കലാകാരന്മാരുടെയും എഴുപത്തഞ്ചോളം ഫ്‌ളോട്ടുകളുടെ അകമ്പടിയോടെയായിരിന്നു ഘോഷയാത്ര. വിവിധ കലാരൂപങ്ങളായ തെയ്യം,  കഥകളി, വേലകളി, പടയണി, പുലികളി, നീലക്കാവടി, പൂക്കാവടി, ചിന്ത്കാവടി, അമ്മന്‍കൊട എന്നിവ തനതു മേളങ്ങള്‍ക്കൊപ്പം ആടിത്തിമിര്‍ത്തു. പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റുമേളം തുടങ്ങി പെരുമ്പറമേളം വരെ താളവിസ്മയങ്ങള്‍ തീര്‍ത്തു.
ഒപ്പനയും മാര്‍ഗംകളിയും ദഫ്മുട്ടും തിരുവാതിരക്കളിയും കോല്‍ക്കളിയും കേരളത്തിന്റെ മതമൈത്രി വിളിച്ചോതി. മയൂര നൃത്തം, പരുന്താട്ടം, ഗരുഢന്‍പറവ, അര്‍ജ്ജുന നൃത്തം തുടങ്ങി കുമ്മാട്ടിക്കളി വരെയുള്ള നാലു ഡസനോളം വൈവിധ്യമാര്‍ന്ന കേരളീയ കലാരൂപങ്ങളും കാണികളുടെ മനം കവര്‍ന്നു. നൂറ്റിയമ്പതില്‍പ്പരം  ദൃശ്യ-ശ്രാവ്യകലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. എല്ലാവര്‍ക്കും സാമൂഹ്യസുരക്ഷ, എല്ലാവര്‍ക്കും ഭവനം, എല്ലാവര്‍ക്കും വൈദ്യുതി, നാടാകെ ജൈവപച്ചക്കറി,
ക്ഷേമ പെന്‍ഷന്‍, സാമ്പത്തിക ഭദ്രത, വളരുന്ന കേരളം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങള്‍ പ്രതിഫലിപ്പിച്ചു കൊണ്ടുള്ള ഫ്‌ളോട്ടുകളുമായി സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  7 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  7 days ago