ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ രാജ്യ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തത്: ബീമാപള്ളി റഷീദ്
ആലംകോട്: മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്.
ലീഗ് ആറ്റിങ്ങല്‍ മണ്ഡലം കണ്വെന്ഷന് ആലംകോട് ഹാരിസണ്‍ പ്ലാസയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തിനെതിരെ നടക്കുന്ന അനീതികള്‍ക്കും, ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ സംഘടിതമായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ 2016 19 ലെ മെമ്പര്‍ഷിപ്പ് കാപയിനിന്റെ ഭാഗമായിട്ടായിരുന്നു കണ്വെന്ഷന്. എ.എ സലാം അധ്യക്ഷനായി.
ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ ജമാല്‍, ജില്ലാ റിട്ടേണിങ് ഓഫീസര്‍ എസ്.കെ.വാഹിദ്, മണ്ഡലം ഭാരവാഹികളായ നിസാറുദ്ദീന്‍, ആലംകോട് ഹസന്, പേരൂര്‍
നാസര്‍, മണനാക്ക് ബഷീര്‍,കാരവിള നാസര്‍, നഗരൂര്‍ സെയ്ഫുദ്ദീന്‍, സിയാദ്, ഹാഷിം
കരവാരം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."