HOME
DETAILS
MAL
സഞ്ചാരികള്‍ നിറഞ്ഞ് ഊട്ടി
backup
September 19 2016 | 00:09 AM
ഗൂഡല്ലൂര്‍: ഊട്ടിയിലേക്ക് സഞ്ചാരികളുടെ വരവ് കൂടി. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് അധികവും.
ഓണം, പെരുന്നാള്‍ ആഘോഷങ്ങള്‍ക്കാണ് സഞ്ചാരികള്‍ എത്തിയത്. തുടര്‍ച്ചയായി ലഭിച്ച അവധികളാണ് സഞ്ചാരികള്‍ക്ക് അനുഗ്രഹമായത്.
ബോട്ടാണിക്കല്‍ ഗാര്ഡന്, റോസ് ഗാര്ഡന്, ബോട്ട് ഹൗസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കര്‍ണാടകയില്‍ കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ സഞ്ചാരികള്‍ ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് പോകുന്നില്ല.
ഇതേത്തുടര്‍ന്നാണ് ഊട്ടിയിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയത്. ഊട്ടി, ഗൂഡല്ലൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ സഞ്ചാരികളുടെ വാഹനങ്ങളുടെ ആധിക്യം കാരണം ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."