HOME
DETAILS
MAL
സൈനുല്‍ ഉലമ വിയോഗം: ഗള്‍ഫ് രാജ്യങ്ങളില്‍ പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചു
backup
February 20 2016 | 05:02 AM
ദമാം: കഴിഞ്ഞദിവസം വഫാത്തായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന:സെക്രട്ടറിയായ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ ഉസ്താദിന്റെ വിയോഗത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രസ്ഥാന ബന്ധുക്കള്‍ക്കും കനത്ത ദു:ഖം. പ്രിയ നേതാവിന്റെ പൂമുഖം അവസാനമായി നേരിട്ട് കാണാന്‍ കഴിയാത്ത ദുഖം മനസ്സിലൊതുക്കി പ്രാര്‍ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചും അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചും പ്രസ്ഥാന ബന്ധുക്കള്‍ ഒത്തുചേര്‍ന്നു.
ഗള്‍ഫ് രാജ്യങ്ങളായ സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റിന്‍ എന്നിവിടങ്ങളിലെ SKSSF, SYS, സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചത്. പല സ്ഥലത്തും സംഘടനാ ആസ്ഥാനത്ത് ഖത്മുല്‍ ഖുര്‍ആന്‍, പ്രാര്‍ഥനാ സദസ്സുകളാണ് സംഘടിപ്പിച്ചത്. പലയിടങ്ങളിലും അനുസ്മരണ സമ്മേളനങ്ങളും നടന്നു.
സഊദിയില്‍ എസ്.വൈ.എസ്, സമസ്ത കേരള ഇസ് ലാമിക് സെന്റര്‍ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രവിശ്യ, സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലുമാണ് പരിപാടികള്‍ സംഘിപ്പിച്ചത്. ജിദ്ദ, റിയാദ്, ദമാം, മക്ക, ജുബൈല്‍, അല്‍കോബാര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
പല കമ്മിറ്റികളും ഒരാഴ്ചത്തെ പ്രാര്‍ത്ഥനാ സദസ്സുകള്‍ വരെ നടത്തുന്നുണ്ട്. തങ്ങളുടെ പ്രിയ നേതാവിന്റെ പേരിലുള്ള സദസ്സുകളില്‍ നിരവധി പേരാണ് പങ്കെടുത്തത്.
ജുബൈല്‍ സൈന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ അബ്ദുസ്സലാം ഹുദവി ചെമ്മാട്, റാഫി ഹുദവി, ശാഫാ ഹുദവി വേങ്ങര, നൂറുദ്ദീന്‍ മൗലവി ചുങ്കത്ത, ശിഹാബുദ്ദീന്‍ ബാഖവി കുന്നുംപുറം അനുസ്മരണ സദസ്സിനു നേതൃത്വം നല്‍കി. സുലൈമാന്‍ ഫൈസി വാളാട് പ്രാര്‍ത്ഥന നടത്തി. ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന അടുത്ത വ്യാഴാഴ്ച മജ് ലിസുന്നൂര്‍ സദസ്സില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."