അക്രമം തുടരുന്നു
തലശ്ശേരി: തലശ്ശേരി മേഖലയില്‍ വെള്ളിയാഴ്ച അര്‍ധ രാത്രി മുതലാരംഭിച്ച സി.പി.എം - ബി.ജെ.പി അക്രമം തുടരുന്നു. സമാധാന യോഗം നടത്തി മണിക്കൂറിനുള്ളില്‍ വീണ്ടണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറി. ശനിയാഴ്ച രാത്രി തലശ്ശേരി ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം മുന്‍െൈകയെടുത്ത് അടിയന്തിരമായി സമാധാന യോഗം വിളിച്ചുചേര്‍ത്തതിനു ശേഷവും മൂന്ന് അക്രമ സംഭവങ്ങളാണ് നടന്നത്. കൊളശ്ശേരിയിലെ ബി.ജെ.പി നിയന്ത്രണത്തിലുള്ള അയോധ്യ ബസ് കാത്തിരിപ്പ് കേന്ദ്രം ശനിയാഴ്ച അര്‍ധ രാത്രിയോടെ തകര്‍ത്തു.
സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. കോടിയേരി മൂഴിക്കര ചന്ദ്രോത്ത് സി.പി.എം നിയന്ത്രണത്തിലുള്ള മുല്ലോളി ഗോപാലന് സ്മാരക മന്ദിരവും ശനിയാഴ്ച അര്‍ധ രാത്രി തന്നെ അക്രമിക്കപ്പെട്ടു. കെട്ടിടത്തിന്റെ വാതിലും ജനല്‍ ചില്ലുകളും അക്രമത്തില്‍ തകര്‍ന്നു. ഇതിന് സമീപത്തെ സി.പി.എം ചന്ദ്രോത്ത് ബ്രാഞ്ച് അംഗം മാണിക്കോത്ത് സുബിന്റെ വീടും അക്രമിക്കപ്പെട്ടു. ഇന്നലെ പുലര്‍ച്ച രണ്ടണ്ടര മണിയോടെയാണ് ഒരു സംഘം ആയുധങ്ങളുമായെത്തി വീടിന് നേരെ അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തിനു പിന്നില്‍ ബി.ജെ.പി- ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സുബിന് പരാതിപ്പെട്ടു. സംഘര്‍ഷം നടന്ന കോടിയേരി, കല്ലില്‍ത്താഴെ, മാടപ്പീടിക, കൊളശ്ശേരി മേഖലകളില്‍ പൊലിസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."