HOME
DETAILS
MAL
സിദ്ധാപുരത്ത് പൂവില്‍പ്പനക്കാരനെ കാട്ടാന ആക്രമിച്ചു
backup
September 19 2016 | 02:09 AM
സിദ്ധാപുരം:സിദ്ധാപുരം സുന്ദരനഗറിനടുത്ത് കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്കേറ്റു. മൈസൂര് ജില്ലയിലെ പെരിയപട്ടണംസദേശി ബസവരാജു ( 32) വിനെയാണ് കാട്ടാന ആക്രമിച്ചത്.ആക്രമണത്തില്‍ കൈക്കും നടുവിനും ഗുരുതരമായി പരുക്കേറ്റ യുവാവിനെ മൈസൂര് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിദ്ധാപുരം ,വീരാജ്‌പേട്ട റൂട്ടില്‍ കൈറാസ് തോട്ടത്തില്‍ പതിഞ്ഞിരുന്ന കാട്ടാന അതുവഴി പൂവ് വില്‍ക്കുന്നതിനായി നടന്നുപോവുകയായിരുന്ന ബസവരാജുവിനെ കടന്നാക്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."