കൊല്ലും വിനോദം അപകടക്കെണിയൊരുക്കി ആകാശത്തൊട്ടില്‍
കണ്ണൂര്‍: ആഘോഷങ്ങള്‍ക്കു പൊലിമയേകാന്‍ വന്‍കിട ഫെസ്റ്റുകളിലൊരുക്കുന്ന ജയന്റ് വീലുകള്‍(ആകാശതൊട്ടില്‍) അപായക്കെണിയൊരുക്കുന്നു. യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് ഇത്തരം വിനോദ സംവിധാനങ്ങള്‍ ഒരുക്കുന്നത്. ചിറ്റാറില്‍ സഹോദരങ്ങളായ രണ്ടു കുട്ടികളുടെ മരണത്തിനിടയാക്കിയത് ജയന്റ്‌വീലുകളുടെ സുരക്ഷാ പാളിച്ചകളാണ്. വന്‍തുക വാങ്ങിയാണ് ഓണം, ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ മാസങ്ങള്‍ക്കു മുന്‍പെ കണ്‍സ്യൂമര്‍ ഫെസ്റ്റുകളൊരുക്കുന്നത്. ഇതിനായി ഇവര്‍ ലക്ഷങ്ങളുടെ പരസ്യവും നല്‍കുന്നു. തമിഴ്‌നാട്ടില്‍ നിന്നുമാണ് ജയന്റ് വീലുകള്‍ ഉള്‍പ്പെടെയുള്ളവ എത്തുന്നത്. എന്നാല്‍ വളരെ പഴകിയ ഉപകരണങ്ങളും റോപ്പ് ബെല്‍ട്ടുകളുമാണ് ഇതിനുപയോഗിക്കുന്നത്. ഇതുപരിശോധിക്കാന്‍ സംവിധാനമില്ലാത്തതില്‍ അപകടവും സംഭവിക്കുന്നു. കുട്ടികളും സ്ത്രീകളുമാണ് ഇതിനു ഇരയാകുന്നത്. ആകാശത്ത് വട്ടംചുറ്റുന്ന ജയന്റ്‌വീലുകളില്‍ ചെറിയ കുട്ടികളെയും പ്രായമുള്ളവരെയും ഹൃദ്രോഗബാധയുള്ളവരെയും കയറ്റാന്‍ പാടില്ലെന്നുണ്ട്. ജയന്റ്‌വീലുകളുടെ ചവിട്ടുപടികള്‍ ഇളകുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓടിത്തയഞ്ഞ കളിസാമാനങ്ങളാണ് നമ്മുടെ നാട്ടിലെത്തുന്നത്. കണ്ണൂരില്‍ വര്‍ഷത്തില്‍ നടന്നുവരാറുള്ള കണ്‍സ്യൂമര്‍ ഫെസ്റ്റിലും ഈവിഭാഗത്തില്‍പ്പെട്ട സാധനങ്ങള്‍ തന്നെയാണ് കൊണ്ടുവരുന്നത്. കഴിഞ്ഞ തവണ ജയന്റ്‌വീലിന്റെ ബെല്‍ട്ടു പൊട്ടിയത് പരിഭ്രാന്തി പരത്തിയിരുന്നു. ഇതില്‍ നിന്നു അപകടം പറ്റിയാല്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നാണ് മറ്റൊരു പ്രത്യേകത. കണ്‍സ്യൂമര്‍ ഫെസ്റ്റുകളില്‍ അപകടം പറ്റുന്നവര്‍ക്ക് പ്രഥമശ്രൂശ്രൂഷ നല്‍കാനുള്ള സംവിധാനം പോലുമില്ല. പരിചയംകുറഞ്ഞ മറുനാടന്‍ കുട്ടികളാണ് ഇതിന്റെ ഓപറേറ്റര്‍മാര്‍. കണ്‍സ്യൂമര്‍ ഫെസ്റ്റുകള്‍ക്ക് അനുമതി നല്‍കുന്ന പൊലിസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പണം കൊയ്യാന്‍ മാത്രമെ ശ്രദ്ധിക്കാറുള്ളൂ. ഇവിടെ നിന്നു തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പോലും സംവിധാനമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."