ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച പൊതുകുളം ഉപയോഗശൂന്യമാകുന്നു
കാഞ്ഞാണി: ലക്ഷങ്ങള്‍ ചെലവഴിച്ച് മണലൂര്‍ ഗ്രാമപഞ്ചായത്ത് നവീകരിച്ച പൊതുകുളം ഉപയോഗശൂന്യമായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രദേശവാസികള്‍ അലക്കുന്നതിനും കുളിക്കുന്നതിനും ഉപയോഗിച്ചിരുന്നതാണ് കണ്ണികുളം എന്ന പൊതുകുളം. നിരവധി കാരണങ്ങളാല്‍ ക്രമേണ ഉപയോഗശൂന്യമാവുകയായിരുന്നു.
സമീപവാസികളുടെ കക്കൂസുകളുടെ ഓവര്‍ഫ്‌ലോ അടക്കമുള്ള മാലിന്യങ്ങളും സമീപത്തെ വൈന്‍പാര്‍ലര്‍, സിനിമ തിയറ്ററുകള്‍ എന്നിവയുടെ മാലിന്യങ്ങളും ഈ പൊതുകുളത്തിലേക്ക് തള്ളുന്നതായി ആക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍ ഇതു പരിശോധിച്ച് നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
ശാസ്ത്രീയരീതിയില്‍ കുളം സംരക്ഷിക്കപ്പെട്ടാല്‍ സമീപ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഇതിലൂടെ പരിഹാരം കാണാനാകും. മുന്‍കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫണ്ട് നഷ്ടപ്പെടാതിരിക്കാന്‍ ചെയ്ത ചെപ്പടിവിദ്യകളാണ് കുളത്തിന്റെ നവീകരണമെന്നും നാട്ടുകാര്‍ പറയുന്നു. നിലവില്‍ കുളത്തിന്റെ കിഴക്കു ഭാഗത്ത് മാത്രമുള്ള സംരക്ഷണ ഭിത്തി കുളത്തിന് ചുറ്റുമാക്കി മാറ്റേണ്ടതുണ്ട്.
മൂന്നു ഭാഗങ്ങളിലായി കുളക്കടവുകള്‍ നിര്‍മിക്കുക, കുളത്തിലേക്ക് പൈപ്പ് മാര്‍ഗമെത്തുന്ന സമീപത്തെ മാലിന്യങ്ങള്‍ സൂക്ഷ്മപരിശോധനയിലൂടെ ഇല്ലാതെയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നാട്ടുകാര്‍ ഉന്നയിക്കുന്നു. കോള്‍ മേഖലയുമായി അടുത്തു കിടക്കുന്ന പ്രദേശമയതിനാല്‍ ഈ മേഖലകളില്‍ ശുദ്ധജലത്തിന്റെ വലിയ കരുതലുകള്‍ ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."