HOME
DETAILS
MAL
കിടപ്പുരോഗികള്‍ക്ക് ഭക്ഷണമൊരുക്കി 'സുഹൃദ് സംഘം'
backup
September 19 2016 | 02:09 AM
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ മുഴുവന്‍ കിടപ്പു രോഗികള്‍ക്കും അടുത്ത ഒരു വര്‍ഷത്തേക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വടക്കാഞ്ചേരി സുഹൃദ് സംഘം. ഇതിനായി അഞ്ചു ലക്ഷം നീക്കിവച്ചതായി രക്ഷാധികാരി എം.കെ ഹൈദര്കോയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്നേഹ വിരുന്ന് എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയും. നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷനാകും. ഭാരവാഹികളായ അബൂബക്കര്‍ പരുത്തിപ്ര, അക്ബര്‍ഷാ തെക്കേതില്‍, അബ്ദുല്‍ ഹാരിസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."