എസ്.കെ.എസ്.എസ്.എഫ് സമര്‍ഖന്ദ് ഭവന്‍ താക്കോല്‍ദാനം നടന്നു
കുന്നംകുളം: എസ്.കെ.എസ്.എസ്.എഫ് കുന്നംകുളം മേഖലകമ്മിറ്റിയുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച സമര്‍ഖന്ദ് ഭവന്‍ താക്കോല്‍ദാനവും, മതപ്രഭാഷണവും നടന്നു. കടവല്ലൂര്‍ വടക്കുംമുറിയില്‍ 12 ലക്ഷംരൂപ ചിലവിട്ട് 900 ചതുരശ്ര അടി വിസ്ത്രിയിലുള്ള വീടാണ് സമര്‍ഖന്ദ് ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയത്.
വൈകീട്ട് നാലുമണിക്ക് വടക്കുമുറി ശംസുല്‍ ഉലമാ നഗറില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു. തുടര്‍ന്ന് വീടിന്റെ പാലുകാച്ചല്‍ കര്‍മവും അദ്ദേഹം നിര്‍വഹിച്ചു.
മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഇമ്പിച്ചിക്കോയ തങ്ങള്‍, കെ.കെ ഇബ്രാഹീം ഫൈസി, നൗഷാദ് എം.എച്ച്. സുലൈമാന്‍ ദാരിമി, അമീന്‍ കൊരട്ടിക്കര, ഹസ്സന്‍കുട്ടി കടവല്ലൂര്‍, ഉസ്മാന്‍ കല്ലാട്ടയില്‍, സാബിര്‍ ഖാസിമി, സുഹൈല്‍ പന്തല്ലൂര്‍, ഷാഹുല്‍ കെ. പഴുന്നാന, നാസര്‍ കടവല്ലൂര്‍ തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുത്തു. തുടര്‍ന്ന് നൗഷാദ് ബാഖവിയുടെ മതപ്രഭാഷണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."