HOME
DETAILS
MAL
ജലവിതരണം വിച്ഛേദിച്ചു
backup
September 19 2016 | 02:09 AM
ചാലക്കുടി: മേലൂര്‍ പഞ്ചായത്തിലെ 91-ാം നമ്പര്‍ അംഗന്‍വാടിയിലെ വാട്ടര്‍ കണക്ഷന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ജലസേചന വകുപ്പ് വിച്ഛേദിച്ചു. വെള്ളം കിട്ടാതായതോടെ അംഗന്‍വാടിയുടെ പ്രവര്‍ത്തനം നിലച്ചു.
കുട്ടികള്‍ നട്ടുവളര്‍ത്തിയ ചെടികള്‍ അധികൃതര്‍ വെട്ടി നശിപ്പിച്ചു. ഇത് സംബന്ധിച്ച് കൊരട്ടി പൊലിസില്‍ പരാതി നല്കി. സംഭവം അറിഞ്ഞ് പ്രതിപക്ഷ അംഗങ്ങളായ എം.ടി ഡേവീസ്, വനജ ദിവാകരന്, രാജേഷ് മേനോത്ത് സ്ഥലത്തെത്തി. കണക്ഷന് പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഓഫിസ് ഉപരോധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."