ജില്ലയില്‍ 165 കോടി രൂപയുടെ ക്ഷേമ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായി
ഒലവക്കോട്: ജില്ലയില്‍ ഒരാഴ്ചകൊï് വീടുകളിലെത്തിച്ചത് 165 കോടി രൂപയുടെ പെന്‍ഷന്‍. കര്‍ഷകത്തൊഴിലാളി, വിധവ, വികലാംഗ, വാര്‍ധക്യ, 60വയസിനു മുകളിലുള്ള അവിവാഹിത എന്നീ വിഭാഗങ്ങളില്‍പ്പെട്ട ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നവരില്‍ തീരെ അവശരായ 2,86,755 പേര്‍ക്കാണ് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കേïിയിരുന്നത്.
ജില്ലയിലെ 104 പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളിലെ 1,200 കലക്ഷന്‍ ഏജന്റുമാര്‍ പെന്‍ഷന്‍ തുക വീടുകളില്‍ എത്തിക്കാന്‍ പരിശ്രമം നടത്തുന്നു. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരടക്കം സഹകരണ ബാങ്കുകളിലെ മറ്റു ജീവനക്കാരും രംഗത്തുï്.
സഹകരണ മേഖലയിലെ 600 ജീവനക്കാരും വിവിധ വകുപ്പുകളിലെ 30 ഉദ്യോഗസ്ഥരും രïാഴ്ചയിലധികമായി വീടുകളില്‍ പെന്‍ഷനെത്തിക്കുന്നു.
196കോടി രൂപയാണ് പാലക്കാട് ജില്ലയില്‍ പെന്‍ഷനായി വീടുകളില്‍ എത്തിക്കേïത്. ഇതില്‍ 165 കോടിയോളം രൂപയാണ് വിതരണം ചെയ്തത്. 2,40,000 പേര്‍ക്ക് പെന്‍ഷന്‍ വീടുകളില്‍ എത്തിച്ചു.
തിങ്കളാഴ്ച വിതരണം പൂര്‍ത്തിയാക്കുന്നതോടെ അന്തിമമായ കണക്ക് തയ്യാറാക്കാന്‍ കഴിയും.
അഞ്ചുശതമാനത്തോളം പേര്‍ മരിച്ചുപോയവരും വീട്ടിലില്ലാത്തവരുമായുï്. ഇത് കഴിച്ചുള്ള വന്‍തുകയും വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."