പൂര്‍വ്വ വിദ്യാര്‍ഥി സംഗമങ്ങള്‍ നടന്നു
വïിത്താവളം: ചിറ്റൂര്‍ കോളജ് കൊമേഴ്‌സ് വിഭാഗത്തിലെ 1974 മുതല്‍ 2015 വരെയുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഗമം നടന്നു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുന്‍ കോളജ് പ്രിന്‍സിപ്പല്‍ കെ. മുരുകന്‍. ഉദ്ഘാടനം ചെയ്തു. അലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോമേഴ്‌സ് വിഭാഗം മേധാവി ഡോ.എം.പി. ലക്ഷ്മണന്‍ അധ്യക്ഷനായി. പ
ൂര്‍വ്വ അധ്യാപകരായ വേണുഗോപാല്‍, കെ. മുരുകന്‍. സൂര്യനാരായനണന്‍ എന്നിവരെ ആദരിച്ചു. 300 ലധികം പൂര്‍വ്വ വിദ്യാര്‍ഥികള്‍ പങ്കെടുത്ത സംഗമം കാലത്ത് ഓണക്കളികളും ഓണപ്പാട്ടും ഉച്ചക്ക് ഓണസദ്യയും കഴിഞ്ഞു വൈകീട്ട് നാലിനാണ് മടങ്ങിയത്. മുന്‍ വൈസ് പ്രിന്‍സിപ്പല്‍ വേണുഗോപാല്‍, വിജയ കുമാര്‍, വിവേക്, കെ. പ്രദീഷ്. സുധീഷ് സംസാരിച്ചു.
പട്ടാമ്പി: പട്ടാമ്പി എസ്.എന്‍.ജി.എസ് കോളജിലെ പൂര്‍വ്വവിദ്യാര്‍ഥികള്‍ പട്ടാമ്പി കാലം ഓണപ്പൂവിളി 2016 എന്ന പേരില്‍ സംഗമിച്ചു. 1980 മുതല്‍ 90 വരെ കോളജില്‍ പഠിച്ചവരാണ് സംഗമിച്ചത്. പട്ടാമ്പി നക്ഷത്ര റീജന്‍സിയില്‍ നടന്ന സംഗമം ചലചിത്ര താരം ഗോവിന്ദ് പത്മസൂര്യ ഉദ്ഘാടനം ചെയ്തു. പ്രദീപ് കുമാര്‍ അധ്യക്ഷനായി.
പൂര്‍വ്വ അധ്യാപകരായ പരമേശ്വര ശര്‍മ്മ, ഡോ. നാരായണന്‍, സരോജ് എന്നിവരെ ആദരിച്ചു. അധ്യാപക പ്രതിനിധികളായ പ്രൊഫ. സി.പി ചിത്ര, പ്രോഫ. നരേന്ദ്രന്‍, പ്രൊഫ. ഇസ്ഹാഖ്, പൂര്‍വ്വവിദ്യാര്‍ഥികളായ സതീഷ് ഗംഗാധരന്‍, ടി.പി ഷാജി, ജി നരേന്ദ്രനാഥ്, അജിത് കുമാര്‍ പട്ടത്ത്, കെ.എച്ച് റഷീദ്, അമര്‍നാഥ്, രോഹിത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."