HOME
DETAILS

മണ്ണാര്‍ക്കാട് കാട്ടാനകളെ തുരത്താന്‍ വിദഗ്ധ സംഘമെത്തി കാടുകയറാന്‍ കൂട്ടാക്കാതെ കാട്ടാനക്കൂട്ടം

  
backup
September 19 2016 | 02:09 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%95


മണ്ണാര്‍ക്കാട്: കാട്ടാനശല്ല്യം രൂക്ഷമായ നാട്ടിന്‍ പുറത്ത് നിന്നും കാട്ടാനയെ തുരത്താനുളള പ്രത്യേക സംഘം മണ്ണാര്‍ക്കാടെത്തി. പ്രത്യേക പരിശീലനം നേടിയ വയനാട് മുത്തങ്ങയില്‍ നിന്നുമുളള നാലംഗ സംഘമുള്‍പ്പെടെയുളള പത്തംഗ സംഘം  ഞായറാഴ്ച രാവിലെ മുതല്‍ കുമരംപുത്തൂര്‍ കാരാപാടത്ത് ഇറങ്ങിയ കാട്ടാനകളെ തുരത്തിയത്. ഉച്ചയോടെ സൈലന്റ് വാലി ബഫര്‍ സോണ്‍ മേഖലയിലെ കാട്ടിലേക്കാണ് കാട്ടാനകളെ കയറ്റിയത്. റെയ്ഞ്ച് ഓഫിസര്‍ ഗണേഷന്റെ നേതൃത്വത്തിലുളള സംഘമാണ് ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്.
കാട്ടാനശല്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അഡ്വ. എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ കാരാപ്പാടത്ത് വനം, പൊലിസ് വകുപ്പും, ജനപ്രതിനിധികളും, പ്രദേശവാസികളുടെയും സംയുക്ത യോഗം നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് കാട്ടാനകളെ തുരത്താനുളള പ്രത്യേകം സംഘത്തെ എം.എല്‍.എ അഡ്വ. എന്‍ ഷംസുദ്ദീന്റെ ശ്രമഫലമായി കൊïുവന്നത്.
രï് കുട്ടിയാനയും, ഒരു കൊമ്പനുമടക്കം ആറംഗ കാട്ടാനക്കൂട്ടമാണ് കഴിഞ്ഞ നാലുദിവസമായി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാരാപ്പാടത്ത് ഭീതിപരത്തുന്നത്. നിരവധി കാര്‍ഷിക വിളകളും ഇതിനോടകം നശിപ്പിക്കുകയും ചെയ്തിട്ടുï്. രï് മാസത്തോളമായി തെങ്കരയിലെ ആനമൂളിയില്‍ നാശം വിതച്ച കാട്ടാനകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രïാഴ്ച മുമ്പ് തെങ്കരയില്‍ ഇറങ്ങിയ കാട്ടാനകൂട്ടത്തെ 25 അംഗ വനപാലകരുടെ നേതൃത്വത്തില്‍ കാട്ടിലേക്ക് കയറ്റി അയച്ചിരുന്നുവെങ്കിലും പിന്നീട്  അടുത്ത ദിവസം വീïും കാടിറങ്ങി വന്നിരുന്നു. സാധാരണയായി 10 ദിവസത്തിലധികം കാട്ടാനകള്‍ നാട്ടില്‍ നില്‍ക്കാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കാടുകയറാത്ത കാട്ടാനക്കൂട്ടത്തെ സംബന്ധിച്ച് വനം വകുപ്പിനും എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനക്കടത്ത്

Kerala
  •  a month ago
No Image

യുഎഇ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി 1 പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു

uae
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

qatar
  •  a month ago
No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  a month ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago