പൊള്ളാച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടാന്‍ തുടങ്ങിതടയല്‍ അവസാനിപ്പിച്ചത് കലക്ടര്‍ ഇടപെട്ടതിനാല്‍
പാലക്കാട്: കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇന്നലെ മുതല്‍ ഓടിത്തുടങ്ങി. കഴിഞ്ഞ ഒരാഴ്ച്ചയായി കെ.എസ്.ആര്‍.ടി.സി ബസുകളും, സര്‍ക്കാര്‍ വാഹനങ്ങളും പൊള്ളാച്ചി വഴി പറമ്പിക്കുളം, പഴനി, മധുര, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നത് തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ തടഞ്ഞിരുന്നു.
പറമ്പികുളത്തു അനധികൃതമായി പരിശോധനക്കെത്തിയ തമിഴ് നാട്ടിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരളത്തിലെ സര്‍ക്കാര്‍ വാഹനങ്ങളും, ബസുകളും അതിര്‍ത്തിയില്‍ തടഞ്ഞത്. ശനിയാഴ്ച്ച ജില്ലാ കലക്ടര്‍ മേരിക്കുട്ടി കോയമ്പത്തൂര്‍ കലക്ടറുമായി ബന്ധപെട്ടു. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയതോടെയാണ് ഇന്നലെ മുതല്‍ ബസുകളും, മറ്റു വാഹനങ്ങളും ഓടിത്തുടങ്ങിയത്.
പാലക്കാട്, ചിറ്റൂര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൊള്ളാച്ചിയിലേക്കും, മറ്റും ഓടിത്തുടങ്ങിയത്. അടുത്ത ദിവസങ്ങളില്‍ കേരളാ ചീഫ് സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുമെന്നും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."