HOME
DETAILS

തമിഴ്‌നാട് റേഷനരി കടത്ത് വില്‍പന പോളിഷ് ചെയ്ത ശേഷം

  
backup
September 19 2016 | 02:09 AM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%b0%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d


പാലക്കാട്: തമിഴ്‌നാട്ടിലെ റേഷന്‍ഷോപ്പുകളില്‍ നിന്നും ചുരുങ്ങിയ വിലക്ക് ശേഖരിക്കുന്ന് റേഷനരി കേരത്തിലെത്തിച്ചു പോളിഷ് ചെയ്തു വില്‍ക്കുന്ന സംഘങ്ങള്‍ സജീവം. അതിര്‍ത്തി പ്രദേശത്തു ഗോഡൗണുകള്‍ വാടകക്കെടുത്തു ശേഖരിച്ച് പാലക്കാടും, അങ്കമാലിയിലുമുള്ള മില്ലുകളില്‍ എത്തിച്ചു പോളിഷ് ചെയ്തു കൂടുതല്‍ വിലക്ക് വില്‍ക്കുകയാണ് ചെയ്തു വരുന്നത്.
 ചെറിയ വാഹനങ്ങളിലും, നമ്പറില്ലാത്ത നാലുചക്രങ്ങളിലുമായാണ് അരികടത്തുന്നത്. ട്രെയിനിലൂടെ കേരളത്തിലെ രഹസ്യതാവളങ്ങളില്‍ എത്തിച്ച് വിപണനം നടത്താറുമുï്. പൊതു വിതരത്തിലൂടെ വിതരണം ചെയ്യുന്ന വലിപ്പം കൂടിയ അരി തമിഴ്‌നാട്ടുകാര്‍ ഉപയോഗിക്കാറില്ല. ചെറിയ വലിപ്പത്തിലുള്ള പൊന്നിയരിയാണ് അവര്‍ക്ക് പ്രിയം.
ഇങ്ങിനെ ചെറിയ കടത്തുകാരുടെ സഹായത്തോടെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന അരിക്ക് പുതിയ പേരു നല്‍കി പായ്ക്ക് ചെയ്താണ് വിതരണം നടത്തുന്നത്. കേരളത്തിലെ വന്‍കിട ഭക്ഷ്യധാന്യ പൊടികമ്പനികളും പലഹാര കമ്പനികളുമായാണ് ഇത്തരത്തിലുള്ളവരുടെ ഇടപാടുകാര്‍.
കേരള തമിഴ്‌നാട് അതിര്‍ത്തിക്കടുത്ത് കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്ത് അരി സംഭരിക്കുന്നു. പിന്നീട് 10,20,50 കിലോ ബാഗുകളിലായി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നു.
തമിഴ്‌നാട്ടില്‍ സൗജന്യമായി ലഭിക്കുന്ന അരിയും, പയറും, ഗോതമ്പും, പരിപ്പും ചുളുവില്‍ സംഭരിച്ച് നികുതി വെട്ടിപ്പും നടത്തി കേരളത്തില്‍ എത്തിക്കുന്ന മാഫിയ വളരെ ശക്തമാണ്.
പുലര്‍ച്ച നാലു മുതല്‍ അഞ്ചു വരെയും രാത്രി എട്ടു മുതല്‍ ഒന്‍പതു വരെയുമാണ് കൂടുതലായി ഇരുചക്രവാഹനങ്ങളില്‍ അരി കടത്തുന്നത്. റെയില്‍വേ സ്റ്റേഷന്‍ വിടുന്നതിന് തൊട്ടുമുന്‍പായി ചാക്കിലാക്കി മറച്ചുവച്ച അരി കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് പെട്ടെന്ന് ട്രെയിനില്‍ കയറ്റും.
കര്‍ശന പരിശോധനകള്‍ ഇല്ലാത്ത അതിര്‍ത്തി സ്റ്റേഷനുകളില്‍ പെട്ടെന്ന് ഇറക്കി രഹസ്യ കേന്ദ്രങ്ങളില്‍ എത്തിക്കും. കേരളത്തിലെ റേഷന്‍ കടയുടമകളും ഇവര്‍ക്ക് വിപണനത്തിന് സഹായിക്കുന്നു.
ഇവിടെത്തെ കടകളില്‍ വിതരണത്തിനെത്തുന്നത് നല്ല അരിയാണെങ്കില്‍ അതിനെ മാറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള പഴകിയ അരി കടകളില്‍ വിതരണം ചെയ്യുന്നു. പുതിയ പേരില്‍ പുത്തന്‍ പേരുമായി അരികളെ തിരിച്ചറിയാന്‍ കഴിയാത്തവിധം പോളിഷ് ചെയ്താണ് വിപണിയിലെത്തുന്നത്.
റെയ്ഡുകള്‍ നടത്തി അരി പിടികൂടാറുïെങ്കിലും നടപടികള്‍ കര്‍ശനമല്ലാത്തതിനാല്‍ പിഴയടച്ചു തടിതപ്പും.
ജില്ലയിലെ റേഷന്‍ ഷോപ്പുകളിലും ഉപഭോക്താക്കള്‍ വാങ്ങാത്ത അരിയും മറിച്ചു വില്‍ക്കാന്‍  ചിലകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുï്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഡ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago