ഭൂതത്താന്‍കെട്ട് ഫെസ്റ്റിന് ആവേശം പകര്‍ന്ന് ഫോര്‍വീലര്‍ മഡ്‌റൈസ്
കോതമംഗലം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഭൂതത്താന്‍കെട്ട് ഫെസ്റ്റിന്റെ സമാപന ദിനമായ ഇന്നലെ നടന്ന ഫോര്‍ വീലര്‍ മഡ് റൈസ് കാണികള്‍ക്ക് ഹരമായി മാറി. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ആന്റണി ജോണ്‍ എം.എല്‍.എ.യാണ് മഡ് റൈസ് ഫ്‌ലാഗ് ഓഫ് ചെയ്തത്.
പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ ദാനിയേല്‍ അധ്യക്ഷനായിരുന്നു. ഭൂതത്താന്‍കെട്ട് ഡാം റിസര്‍വോയറിന് സമീപം പഴയ ഈറ്റ കനാലിനോടനുബന്ധിച്ച ജലാശയത്തിന്റെ തിട്ടകളില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലാണ് ഫോര്‍ വീലര്‍ മഡ് റൈസ് അരങ്ങേറിയത്. ട്രാക്കിന്റെ ഒന്നര കിലോമീറ്റര്‍ ഭാഗം സ്പീഡ് ട്രാക്കും, അര കീലാേമീറ്റര്‍ ഭാഗം ഓഫ് റോഡുമായിട്ടാണ് തയ്യാറാക്കിയിരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 ഓളം ജീപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മഡ് റൈസ് കാണാന്‍ നൂറ് കണക്കിനാളുകളാണ് ഭൂതത്താന്‍കെട്ടില്‍ എത്തിച്ചേര്‍ന്നിരുന്നത്.
ചെളി നിറഞ്ഞ ചതുപ്പിലൂടെയും, മണ്‍ റോഡിലൂടെയും കാണികള്‍ക്ക് ആവേശം പകര്‍ന്ന് ജീപ്പുകള്‍ ചീറിപ്പാഞ്ഞത് കണ്ടപ്പോള്‍ കാണികള്‍ ഹര്‍ഷാരവത്തോടെ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു. മത്സരത്തില്‍ പങ്കെടുത്ത ചില വാഹനങ്ങള്‍ ഇടക്ക് ചെളിയില്‍ പുതഞ്ഞുപോയെങ്കിലും പതിന്മടങ്ങ് ആ വേശത്തോടെതിരിച്ചെത്തി മത്സരം പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."