ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച പരിഭ്രാന്തി പരത്തി
നെടുമ്പാശ്ശേരി: പോയ്ക്കാട്ടുശ്ശേരിയില് വീട്ടില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച പരിഭ്രാന്തി പരത്തി. ഫയര്‍ഫോഴ്സിന്റെ അടിയന്തിരമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. പോയ്ക്കാട്ടുശ്ശേരി തച്ചുപറമ്പ് ടി.കെ ബാബുവിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിലാണ് ചോര്‍ച്ച കണ്ടെത്തിയത്.
സിലണ്ടറിന്റെ മുകള്‍ ഭാഗത്ത് ഉണ്ടായ ചെറിയ ഹോളിലൂടെയാണ് ഗ്യാസ് ചോര്‍ന്നത്. ഗ്യാസിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ചോര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് അടുത്തുള്ള സ്കൂള്‍ ഗ്രൗണ്ടിലേയ്ക്ക് വീട്ടുകാര്‍ സിലണ്ടര്‍ മാറ്റിയ ശേഷം ഫയര്‍ഫോഴ്സിനെ വിവരം അറിയ്ക്കുകയായിരുന്നു.
അങ്കമാലി ഫയര്സ്റ്റേഷന് ഓഫീസര്‍ കെ.ജെ.തോമസ്, പി.ആര് പ്രദീപ് കുമാര്‍, പി.വി.പൗലോസ്, ബെന്നി അഗസ്റ്റിന്, എ.വി.വില്സന്, എസ്.അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 2024 ഡിസംബര്‍ 31 വരെ കാലാവധിയുള്ള ഗ്യാസ് സിലിണ്ടറാണ് വിട്ടില്‍ ഉപയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."