വിശ്വകര്‍മ്മ ദിനാചരണം നടത്തി
പെരുമ്പാവൂര്‍: കേരളത്തിലെ വിശ്വകര്മ്മസമുദായം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പ്രൊഫ. എ.റിച്ചാര്‍ഡ് എം.പി. കേരള വിശ്വകര്‍മ്മ സഭ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്മ്മദിനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന് മുന്നോടിയായി വര്‍ണശബളമായ ഘോഷയാത്ര നടന്നു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, കെ.വി.എസ് സംസ്ഥാന കൗണ്‍സിലര്‍ അഡ്വ. എം.എസ് വിനയരാജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
മുന്‍ എം.എല്‍.എ സാജു പോള്‍, യൂണിയന് സെക്രട്ടറി പി.കെ ബാലന്, ട്രഷറര്‍ കെ.പി വേണു, ബോര്‍ഡ് മെമ്പര്‍മാരായ കെ.കെ ചന്ദ്രന്, കെ.എ മോഹനന്, എം.കെ സുധാകരന്, കെ.കെ.വി കൊമ്പനാട്, പി.എ നാരായണന്, എ.എം ശിവന്, ശ്യാമള രാമചന്ദ്രന്, സുനി മുരളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."