പുഴയില്‍ പായല്‍ നിറഞ്ഞു; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍
കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ പഞ്ചായത്തിലെ തീരദേശ മേഖലയോട് ചേര്‍ന്നുകിടക്കുന്ന കോണത്തുപുഴയില്‍ ആഫ്രിക്കന്‍ പായല്‍ നിറഞ്ഞ് കിടക്കുന്നതിനാല്‍ നൂറുകണക്കിന് മത്സ്യതൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി.
മത്സ്യംപിടിച്ചും കക്കവാരിയും ഉപജീവനം നടത്തുന്ന ഇവര്‍ക്ക് പുഴയിലൂടെ വഞ്ചി തുഴഞ്ഞുപോകുന്നതിനോ വല വീശുന്നതിനോ സാധിക്കുകയില്ല. രണ്ടാഴ്ചയായി ഈ സ്ഥിതിയാണ്.
ആമ്പല്ലൂര്‍ പഞ്ചായത്ത് 11,12,13 വാര്‍ഡുകളില്‍പ്പെട്ട മത്സ്യതൊഴിലാളികളാണ് കഷ്ടത്തിലായിരിക്കുന്നത്. മറ്റ് പഞ്ചായത്തുകളിലേക്ക് ജോലിക്കുപോകുന്നവര്‍ക്കും വഞ്ചികളില്‍ കുടിവെള്ളം കൊണ്ടുവരുന്നതിനും സാധിക്കുന്നില്ല.
ഉദയംപേരൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന കോണത്തുപുഴയുടെ കുറെ ഭാഗം ചില സംഘടനകള്‍ ശുചീകരിച്ചിരുന്നു.
ഇതോടൊപ്പം ആമ്പല്ലൂര്‍ പഞ്ചായത്തില്‍പ്പെടുന്ന ഭാഗം കൂടി ശുചീകരിച്ചിരുന്നുവെങ്കില് പായല്ക്കെട്ട് ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പഞ്ചായത്ത് കമ്മിറ്റിക്ക് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."