തീരമേഖലയില്‍ ശുചിമുറി: അനുയോജ്യമായ
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് കലക്ടര്‍കൊച്ചി: തീരമേഖലയില്‍ ശുചിമുറികള്‍ നിര്‍മിക്കുന്നതിന് അനുയോജ്യമായ സാങ്കേതികവിദ്യ സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളില്‍ ശുചിമുറി നിര്‍മാണത്തില്‍ നേരിടുന്ന പ്രായോഗികമായ പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടണം.
ഇതനുസരിച്ച് പദ്ധതിയില്‍ മാറ്റം വരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. തുറസായ സ്ഥലങ്ങളെ വിസര്‍ജനവിമുക്തമാക്കുന്നതിനുള്ള ഒ.ഡി.എഫ് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ശുചിമുറി നിര്‍മാണത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 20നകം കരാര്‍ ഒപ്പിട്ട് നിര്‍മാണം തുടങ്ങണം.
ദുര്‍ബല വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തിന് ഉപരിയായി സന്നദ്ധസംഘടനകളുടെ സഹായം ലഭ്യമാക്കാനും ശ്രമിക്കണം. സെപ്റ്റംബര്‍ 30നകം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ശുചിമുറി നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നും ഇതിന് ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
ചെല്ലാനം, കുമ്പളം, കുമ്പളങ്ങി എന്നീ പഞ്ചായത്തുകളിലെ ഒ.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരന്‍, അസിസ്റ്റന്റ് കലക്ടര്‍ ഡോ. രേണുരാജ്, അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ സിജു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."