മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം പേരക്കിടാവിന്റെ പുസ്തകവും വായനക്കാരിലേക്ക്
പെരുമ്പാവൂര്‍: മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം പേരക്കിടാവിന്റെ പുസ്തകവും വായനക്കാരിലേക്ക്. മലയാളിയുടെ പ്രിയ സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ തറവാട് വിലക്ക് വാങ്ങി അതേപടി നിലനിര്‍ത്തുന്ന കുടുംബത്തില്‍ നിന്നാണ് രണ്ട് തലമുറയുടെ മൂന്ന് പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നത്.
യോഗക്ഷേമസഭയുടെ ആദ്യകാല നേതാവും അധ്യാപകനുമായിരുന്ന ടി.എസ്.പി നമ്പൂതിരിയുടെയും എഴുത്തുകാരിയായ ഭാര്യ ശാരദാമ്മാളിന്റെയും കൊച്ചുമകള്‍ 12 വയസുകാരി ശാലിനി ടി.എസിന്റേതുമാണ് ഈ പുസ്തകങ്ങള്‍. കേരളത്തിലെ തനതു രുചിക്കൂട്ട് വിദേശികളെ പരിചയപ്പെടുത്താനായി തയാറാക്കിയ 'തനി ഇല്ലം സ്‌പെഷ്യല്‍ കുക്കിങ് ' എന്ന പുസ്തകം ഇംഗ്ലിഷ് ഭാഷയില്‍ തയാറാക്കിയിരിക്കുകയാണ് ടി.പി.എസ് നമ്പൂതിരി. ഭൂപരിഷ്‌കരണ നിയമത്തിന്റെ വരവോടെ കേരളത്തിലെ നമ്പൂതിരി സമുദായം അഭിമുഖീകരിച്ച പ്രതിസന്ധികള്‍ രേഖപ്പെടുത്തുന്ന പുസ്തകമാണ് എസ്.ശാരദാമ്മാളിന്റേത്. 'അദ്ദേഹം പറയുന്നു, ഞാന്‍ എഴുതുന്നു' എന്ന പേരിലുള്ള ഓര്‍രക്കുറിപ്പുകള്‍ നോവല്‍കണക്കെ വായിച്ചു പോകാവുന്ന തരത്തിലാണ് രചിച്ചിട്ടുള്ളത്. ആറാംക്ലാസ് വിദ്യാര്‍ഥിയായ ശാലിനി കുട്ടിത്തത്തിന്റെ വാക്കുകള്‍ കൊണ്ടും വരകള്‍ കൊണ്ടും രചിച്ച തത്തമ്മക്കൂട് എന്ന പുസ്തകത്തില്‍ പുതിയ ലോകത്തെ തന്റെ ഭാഷയിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ്.
പ്രസിദ്ധീകരണം ആരംഭിച്ച വര്‍ഷത്തില്‍ തന്നെ 50ല്‍ പരം പുസ്തകങ്ങള്‍ പുറത്തിറക്കിയ പെരുമ്പാവൂര്‍ യെസ് പ്രസ് ബുക്‌സ് ആണ് മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് കൂവപ്പടി ഗണപതി വിലാസം ഹൈസ്‌ക്കൂളില്‍ ചേരുന്ന യോഗത്തില്‍ സാഹിത്യകാരന്‍ കെ.എല്‍ മോഹനവര്‍മ്മ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
സ്‌ക്കൂള്‍ മാനേജര്‍ എന്‍.നടരാജന്‍ അധ്യക്ഷത വഹിക്കും. ചാനല്‍ അവതാരക മോചിത, മാലതി അന്തര്‍ജനം, പി.എന്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."