HOME
DETAILS

മരക്കടവ് അറവുശാല നവീകരണം അനിശ്ചിതത്വത്തില്‍

  
backup
September 19 2016 | 02:09 AM

%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82


തൊഴിലാളികള്‍ ഇന്ന് നഗരസഭ സോണല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും
മട്ടാഞ്ചേരി: വേണ്ടത്ര ശുചിത്വമില്ലായെന്ന കാരണത്താല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എട്ട് വര്‍ഷം മുമ്പ് അടച്ച് പൂട്ടിയ മട്ടാഞ്ചേരി മരക്കടവ് അറവുശാലയുടെ നവീകരണം അനന്തമായി നീളുന്നത് മേഖലയിലെ തൊഴിലാളികളെ ആശങ്കയിലാക്കുന്നു. അറവുശാല നവീകരണത്തിന് നഗരസഭ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്‌തെങ്കിലും തുടര്‍ നടപടികളൊന്നും ഇല്ലാതെ പോകുകയായിരുന്നു.
അവസാനം ആധുനിക അറവുശാലക്കായി രണ്ട് കോടി നാല്‍പത് ലക്ഷം ബജറ്റില്‍ നീക്കിവയ്ക്കുകയും പുതിയ മേയര്‍ അറവ് ശാല സന്ദര്‍ശിച്ച് നവീകരണം അടിയന്തിരമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ശുചിത്വത്തിന്റെ പേരില്‍ അറവുശാല അടച്ചുപൂട്ടിയെങ്കിലും അതിനേക്കാല്‍ മോശം സാഹചര്യത്തിലാണ് ഇപ്പോള്‍ അറവ് നടക്കുന്നത്.
ജീവിതം വഴി മുട്ടിയ ഇറച്ചി കച്ചവടക്കാരും തൊഴിലാളികളും ഇപ്പോള്‍ യാതൊരു മറയുമില്ലാതെ പൊതു സ്ഥലങ്ങളിലും മാര്‍ക്കറ്റിലും ആട് മാടുകളെ കശാപ്പ് ചെയ്യുന്ന അവസ്ഥയാണ്. യാതൊരു പരിശോധനയുമില്ലാതെയാണ് കശാപ്പ് നടക്കുന്നതെന്നത് കൂടുതല്‍ ആശങ്കകള്‍ക്ക് കാരണമാകുന്നു. ഇത്തരം സാഹചര്യത്തില്‍ കച്ചവടം ചെയ്യുന്നതില്‍ യാതൊരു താല്‍പ്പര്യവുമില്ലന്നും ജീവിക്കാന്‍ വേറെ വഴിയില്ലാത്തതിനാലാണെന്നും തൊഴിലാളികള്‍ പറയുന്നു. ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിന് ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അതിന് അറവ് ശാല നവീകരിക്കുകയാണ് വേണ്ടതെന്നും കേരള മീറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ ഫസലുദ്ദീന്‍ പറഞ്ഞു.
അറവുശാല നവീകരണത്തിനായി നിരവധി സമരങ്ങള്‍ നടത്തിയിട്ടും അധികാരികളുടെ കണ്ണ് തുറക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. റിയല്‍ എസ്റ്റേറ്റ് ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് അറവ് ശാല നവീകരണം അധികാരികള്‍ അനന്തമായി നീട്ടി കൊണ്ട് പോകുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അറവ് ശാല ഇല്ലാതാക്കാന്‍ ചില വന്‍കിടക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ പരാതിപ്പെടുന്നു. അതേസമയം ജനവാസ മേഖലയില്‍ നിന്ന് അറവ് ശാല മാറ്റണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തുണ്ട്. അറവുശാല നവീകരിക്കുക, വെറ്ററിനറി സര്‍ജനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മീറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കൊച്ചി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ പത്തരക്ക് തൊഴിലാളികള്‍ നഗരസഭ മട്ടാഞ്ചേരി സോണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ഉല്‍ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago