അഞ്ചുനാട്ടില്‍ വിളവെടുപ്പിന് പാകമായി ആപ്പിള്‍
മറയൂര്‍: കാന്തല്ലൂരില്‍ ആപ്പിള്‍ വിളവെടുക്കാന്‍ പാകമായി. തെക്കെ ഇന്ത്യയിലെ കാശ്മീര്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ആപ്പിള്‍ വിളയുന്നത് സഞ്ചാരികള്‍ക്കും കൗതുക കാഴ്ച്ചയാണ്.
അഞ്ചുനാട് എന്നറിയപ്പെടുന്ന മറയൂര്‍ കാന്തല്ലൂര്‍ മേഖലകളിലെ തോട്ടങ്ങളിലാണ് ആപ്പിളുകള്‍ പാകമായിരിക്കുന്നത്. പെരുമല, പുത്തൂര്‍, ഗുഹനാഥപുരം എന്നി പ്രദേശങ്ങളിലാണ് ആപ്പിള്‍ തോട്ടങ്ങള്‍ കൂടുതലായുള്ളത്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൂവിടുന്ന ആപ്പിള്‍ ചെടിയുടെ വിളവെടുപ്പ് കാലം ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ്.
പ്രായപൂര്‍ത്തിയായ ഒരു ആപ്പിള്‍ മരത്തില്‍ നിന്ന് 30 മുതല്‍ 50 വരെ വിളവുലഭിക്കും. ശീതകാല പഴങ്ങളായ സബര്‍ജെല്ലി, പ്‌ളംസ് എന്നിവ വര്‍ഷങ്ങളായി ഇവിടെ വളര്‍ന്നിരുന്നു. ഇവയുടെ സാധ്യത മനസിലാക്കിയ കാന്തല്ലൂരിലെ ചില കര്‍ഷകരാണ് 20 വര്‍ഷംമുമ്പ് പരീക്ഷണടിസ്ഥാനത്തില്‍ ആപ്പിള്‍ കൃഷി ആരംഭിച്ചത്.
ഇത് വന്‍ വിജയാമായതോടെ നിരവധി കര്‍ഷകരാണ് മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ ആപ്പിള്‍ കൃഷി ചെയ്തു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."