ചങ്ങനാശ്ശേരിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുസംഘം വ്യാപകം
ചങ്ങനാശ്ശേരി: നഗരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം വ്യാപകമാകുന്നു. വിവിധ ഉല്‍പന്നങ്ങളുടെ പേരിലാണു തട്ടിപ്പുസംഘം സാധാരണക്കാരെ കബിളിപ്പിക്കുന്നത്.
ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ തുണിത്തരങ്ങളും ചെരിപ്പുകളും അടക്കം ഓണ്‍ലൈന്‍ വഴിയുള്ള വ്യാപാരം പൊടിപൊടിക്കുന്നതിനിയിലാണ് ഓണ്‍ലൈന്‍ തട്ടിപ്പ് അരങ്ങേറുന്നത്.
ആഘോഷങ്ങള്‍ മുതലെടുത്താണു തട്ടിപ്പ് സംഘങ്ങള്‍ രംഗത്തുവന്നത്. വിപണിയില്‍ പ്രചാരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതടക്കം വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍, എല്‍.ഇ.ഡി ടെലിവിഷന്‍ എന്നിവയും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നതായുള്ള പരസ്യങ്ങളും ഓഫറുകളുമാണ് എസ്.എം.എസ്, ഇ-മെയില്‍, ഫെയ്‌സ്ബുക്ക്, വാട്‌സാപ്, വെബ്‌സൈറ്റുകള്‍ തുടങ്ങിവയില്‍ പ്രചരിക്കുന്നത്.
ഇതിന്റെ സത്യാവസ്ഥ മനസിലാക്കാതെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇത്തരം സൗകര്യങ്ങള്‍ ഷെയര്‍ ചെയ്തു വലയിലാകുന്നവരും ഏറെയാണ്.
കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍കï പരസ്യത്തില്‍ ആകൃഷ്ടരായി മൊബൈല്‍ പവര്‍ബാങ്ക് വാങ്ങിയ ആളുകള്‍ വെട്ടിലായി. 30,600 എം.എ.എച്ച് ശേഷിയുള്ള പവര്‍ ബാങ്കിന് 300 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നുള്ള ഓഫറില്‍ കുടിയാണ് ഉപകരണം വാങ്ങിയത്.
സാധാരണ നിലയില്‍ 30,600 എം.എ.എച്ച് ശേഷിയുള്ള പവര്‍ബാങ്ക് ഉപയോഗിച്ച് 2100 എം.എ.എച്ച് ബാറ്ററിയുള്ള മൊബൈല്‍ ഫോണുകള്‍ അഞ്ച് പ്രാവശ്യം മുഴുവനായി ചാര്‍ജ് ചെയ്യാനാകും.
ഗുണമേന്മയുള്ള കമ്പനികളുടെ പവര്‍ബാങ്കിന് ആയിരം രൂപ മുതല്‍ രïായിരം രൂപ വരെ വിലയ്ക്കാണു ലഭിക്കുന്നത്.
ഓണ്‍ലൈന്‍ ഓഫര്‍കïു വാങ്ങിയവര്‍ ഒരു പ്രാവശ്യം പോലും ചാര്‍ജ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണു പരാതിയുമായി രംഗത്തെത്തിയത്.പവര്‍ബാങ്ക് തുറന്നു പരിശോധിച്ചപ്പോഴാണു തട്ടിപ്പ് പുറത്തായത്.
നാണക്കേടു ഭയന്നു തങ്ങള്‍ കബളിപ്പിക്കപ്പെട്ടതു പരസ്യമായി പുറത്തു പറയാന്‍ മടിക്കുകയാണു ബഹുഭൂരിപക്ഷം ആളുകളും. ഏതാനും മാസംമുമ്പ് ഉപഭോക്താക്കളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു നിസാര വിലയ്ക്കു പുതിയ ഫോണ്‍ ലഭിക്കുമെന്നും സന്ദേശം ലഭിച്ചിരുന്നു.
തുടര്‍ന്ന് പോസ്റ്റ് ഓഫിസില്‍ പണമടച്ച് പൊതികള്‍ കൈപ്പറ്റിയ നിരവധി ആളുകള്‍ക്കു ഫോണിനു പകരം ചെറിയ വിഗ്രഹങ്ങളും രൂപങ്ങളും തകിടുകളുമാണു ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."