ദുരന്ത നിവാരണസേനാ യൂണിറ്റ് ജില്ലകളില്‍ ആരംഭിക്കും: ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: ജില്ലകള്‍ കേന്ദ്രീകരിച്ച് ദുരന്തനിവാരണ സേനകളുടെ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. രക്ഷാപ്രവര്‍ത്തന വേളയില്‍ വേഗത്തില്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണിത്. ഇതിനുള്ള പദ്ധതികള്‍ക്കായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റ്യാടി കടന്തറപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ ആറു യുവാക്കളെ കാണാതായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഞായറാഴ്ച വൈകീട്ട് അപകടത്തില്‍പ്പെട്ട ഒമ്പതു പേരില്‍ മൂന്നു പേര്‍ രക്ഷപ്പെട്ടിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. വയനാട് ജില്ലയിലെ മാവട്ട വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതാണ് പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."