പാകിസ്താനെ അന്താരാഷ്ട്ര സമിതികളില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ അന്താരാഷ്ട്ര സമിതികളില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
തല്‍ക്കാലം തിരിച്ചാക്രമണം വേണ്ടെന്നാണ് ഇന്ത്യന്‍ നിലപാട്. ന്യൂയോര്‍ക്കില്‍ അടുത്തു നടക്കുന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ പ്രശ്‌നം ഇന്ത്യ ഉന്നയിക്കും.
ഉറിയില്‍ 18 സൈനികര്‍ മരിക്കാനിടയാക്കിയ ഭീകരാക്രമണം പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്നു തെളിയിക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര വേദികള്‍ക്കുമുന്നില്‍ വയ്ക്കാന്‍ ഇന്ത്യ തയാറാണ്. പ്രാഥമിക അന്വേഷണത്തില്‍ ഭീകരാക്രമണത്തിന് പാക് ബന്ധം തെളിഞ്ഞിട്ടുണ്ട്.
യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ പങ്കെടുത്തു.
സഹിക്കാനുന്നതിലും അപ്പുറമാണ് പാകിസ്താന്റെ നിലപാടുകള്‍. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇന്ത്യ- പാക് ബന്ധം ഒരിക്കലും നല്ല നിലയിലാവില്ല. എത്രത്തോളം പാകിസ്താന്‍ കുറ്റം നിഷേധിച്ചാലും തെളിവുകള്‍ കള്ളം പറയില്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
എന്നാല്‍ ഉറി ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇന്ത്യയുടെ ആരോപണം നിരുത്തരവാദപരമാണെന്നുംമാണ് പാക് നിലപാട്. എന്തുസംഭവിച്ചാലും പാകിസ്താനു മേല്‍ കുറ്റംചുമത്തുകയെന്ന ചരിത്രമാണ് ഇന്ത്യ ആവര്‍ത്തിക്കുന്നതെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സകരിയ പറഞ്ഞു. ഇന്ത്യയുടെ ആരോപണത്തെ തള്ളുന്നതായി പാക് സൈനിക വക്താവും പറഞ്ഞു. ആരോപണം സാധൂകരിക്കുന്ന തെളിവ് കൈമാറണമെന്നും പാകിസ്താന്‍ പറഞ്ഞു.
കശ്മിര്‍ വിഷയം യു.എന്നില്‍ ഉന്നയിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ന്യൂയോര്‍ക്കിലെത്തി. നാളെയാണ് അദ്ദേഹം യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."